Latest NewsNewsIndia

കോണ്‍ഗ്രസില്‍ പുരോഗമനമില്ല, തോല്‍ക്കുന്ന സീറ്റുകള്‍ സ്ത്രീകള്‍ക്ക് : എഐസിസി വക്താവ് ഡോ. ഷമ മുഹമ്മദ്

 

തിരുവനന്തപുരം: സ്ത്രീ പുരോഗമനത്തിന്റെ കാര്യത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് പുറകോട്ടെന്ന്  എഐസിസി വക്താവ് ഡോ. ഷമ മുഹമ്മദ്. കോണ്‍ഗ്രസ് ദേശീയ നേതൃത്വം സ്ത്രീകള്‍ക്ക് വലിയ പരിഗണന നല്‍കുമ്പോഴും കേരളത്തില്‍ അര്‍ഹമായ പരിഗണന നല്‍കുന്നില്ലെന്ന് അവര്‍ പറഞ്ഞു. കേരളത്തില്‍ നിയമസഭാ, രാജ്യസഭാ തെരഞ്ഞെടുപ്പു വരുമ്പോള്‍ കോണ്‍ഗ്രസ് സ്ത്രീകളെ പരിഗണിക്കാറില്ലെന്നും അവര്‍ പറഞ്ഞു. കരുത്തും കഴിവുമുള്ള സ്ത്രീകളാണ് കേരളത്തിലുള്ളതെങ്കിലും നേതൃനിരയില്‍ സ്ത്രീകള്‍ കുറവാണെന്നു ഷമ മുഹമ്മദ് പറയുന്നു. എഐസിസി വക്താവായ ആദ്യ മലയാളി വനിതയാണ് കണ്ണൂര്‍ സ്വദേശിനിയായ ഷമ മുഹമ്മദ്.

ദേശീയ തലത്തില്‍ എപ്പോഴും സ്ത്രീകള്‍ക്ക് അംഗീകാരം കൊടുത്തിട്ടുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ആദ്യത്തെ വനിതാ പ്രധാനമന്ത്രിയും വനിതാ രാഷ്ട്രപതിയും വനിതാ സ്പീക്കറുമുണ്ടായത് കോണ്‍ഗ്രസിന്റെ ഭരണകാലത്താണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഒപ്പം തദ്ദേശ സ്ഥാപനങ്ങളില്‍ 50 ശതമാനം വനിതാ സംവരണം നടപ്പാക്കിയത് കോണ്‍ഗ്രസാണെന്നും ഷമ മുഹമ്മദ് ചൂണ്ടിക്കാട്ടി. എന്നാല്‍ കേരളത്തില്‍ ഈ സ്ഥിതിയല്ലെന്നും ഷമ മുഹമ്മദ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button