Latest NewsKeralaNews

പെന്‍ഷന്‍ വാങ്ങാമെന്ന മോഹം ഇനി സ്വപ്‌നങ്ങളിൽ മാത്രം

പലപ്പോഴും ഒരു മന്ത്രിയുടെ കാലാവധിയില്‍ രണ്ടുപേരെ വച്ച്‌ രണ്ടു പേര്‍ക്കും പെന്‍ഷന്‍ വാങ്ങിക്കൊടുക്കാറുണ്ട്.

തിരുവനന്തപുരം: സംസ്ഥാന മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫില്‍ കുറഞ്ഞത് നാല് വര്‍ഷത്തെ സര്‍വീസുളളവര്‍ക്കേ പെന്‍ഷന്‍ നല്‍കാവൂ എന്ന് ശമ്പള കമ്മിഷന്റെ ശുപാര്‍ശ. ഇക്കാര്യത്തില്‍ അധികൃതര്‍ ചട്ടങ്ങളെ അവഹേളിക്കുകയാണെന്നും കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ കുറ്രപ്പെടുത്തി. എന്നാൽ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ അനുവദിച്ച്‌ 1994 സെപ്‌തംബര്‍ 23നാണ് ഉത്തരവിറക്കിയത്. ഇതുപ്രകാരം, പരമാവധി പെന്‍ഷന് 30 വര്‍ഷത്തെയും, ചുരുങ്ങിയ പെന്‍ഷന് 3 വര്‍ഷത്തെയും സര്‍വീസാണ് വേണ്ടത്.

Read Also: പേപ്പര്‍ രഹിത ബഡ്‌ജറ്റിന് തുടക്കമിട്ട് മോദി സർക്കാർ; ഇന്ത്യന്‍ നിര്‍മ്മിത ടാബുമായി ധനമന്ത്രി

29 വര്‍ഷത്തിലധികം സര്‍വീസുണ്ടെങ്കില്‍ 30 വര്‍ഷമായും രണ്ടു വര്‍ഷത്തിലധികമുണ്ടെങ്കില്‍ മൂന്നു വര്‍ഷമായും പരിഗണിക്കും. 2400 രൂപയും ഡി.ആറുമായിരുന്നു ചുരുങ്ങിയ പെന്‍ഷന്‍. രണ്ടു വര്‍ഷവും ഒരു ദിവസവും സര്‍വീസുണ്ടെങ്കില്‍ മൂന്നു വര്‍ഷമായി പരിഗണിച്ച്‌ പെന്‍ഷന്‍ നല്‍കും. പലപ്പോഴും ഒരു മന്ത്രിയുടെ കാലാവധിയില്‍ രണ്ടുപേരെ വച്ച്‌ രണ്ടു പേര്‍ക്കും പെന്‍ഷന്‍ വാങ്ങിക്കൊടുക്കാറുണ്ട്. ഇത് ചട്ടങ്ങളുടെ ദുരുപയോഗമാണെന്നാണ് കമ്മിഷന്റെ വിമര്‍ശനം. മിനിമം പെന്‍ഷന് ചുരുങ്ങിയ സര്‍വീസ് അഞ്ചു വര്‍ഷമായി നിശ്ചയിക്കുകയും, നാലുവര്‍ഷത്തിന് മുകളില്‍ സര്‍വീസുള്ളവര്‍ക്കു മാത്രമായി പെന്‍ഷന് നിജപ്പെടുത്തുകയും വേണമെന്നാണ് കമ്മിഷന്റെ ശുപാര്‍ശ.

shortlink

Related Articles

Post Your Comments

Related Articles


Back to top button