Latest NewsNewsIndiaInternational

ബലാത്സംഗത്തിന് ഇരയാകുന്നവർ വൈദ്യ പരിശോധനയ്ക്ക് 25,000 നൽകണം; നിരക്ക് വർദ്ധിപ്പിച്ച് കേസ് കുറയ്ക്കാൻ പാക് സർക്കാർ

രജിസ്റ്റർ ചെയ്യുന്ന കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ കുറവ് വരുത്താൻ വിചിത്ര തീരുമാനവുമായി പാക് ഭരണകൂടം. ഖൈബർ മെഡിക്കൽ കോളേജ് സർവ്വകലാശാലയുടെ നിർദ്ദേശ പ്രകാരം കൊണ്ടുവന്ന നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം രൂക്ഷമാകുന്നു. ബലാത്സംഗത്തിന് ഇരയായവരുടെ വൈദ്യ പരിശോധന നടത്താൻ 25000 രൂപ നൽകണമെന്ന നിയമമാണ് പുതിയതായി പാക് സർക്കാർ പുറത്തിറക്കിയിരിക്കുന്നത്. ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് നിരവധി പരിശോധനാ നിരക്കുകളാണ് ഭരണകൂടം വർധിപ്പിച്ചിരിക്കുന്നത്.

Also Read:ചൈനയ്ക്ക് ഒപ്പം നിന്ന് സിപിഎം; സൈന്യത്തോടോ ജനങ്ങളോടോ യാതൊരു പ്രതിബദ്ധതയുമില്ലെന്ന് ബിജെപി

ഏകദേശം 17 ഓളം പരിശോധനാ നിരക്കുകൾ വർധിപ്പിച്ചുകൊണ്ടുള്ള നിയമമാണ് പുറത്തിറക്കിയിരിക്കുന്നത്. അപെഷവാർ പ്രദേശവാസികൾക്ക് മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടം ചെയ്യുന്നതിന് 5000 രൂപയും മറ്റ് ജില്ലകളിൽ നിന്നുള്ളവർക്ക് 25,000 രൂപയുമാണ് നൽകേണ്ടത്. ഡിഎൻഎ ടെസ്റ്റുകൾക്കാണെങ്കിൽ 18,000 രൂപയും. ഇതിനെതിരെ വൻ പ്രതിഷേധമാണ് പാകിസ്താനിൽ നടക്കുന്നത്.

പൊലീസ് സ്‌റ്റേഷനുകളിൽ പോയാൽ തന്നെ വാഹനത്തിന് പെട്രോൾ അടിയ്ക്കാൻ പണം നൽകേണ്ടത് വരെ പരാതിക്കാരാണ്. പോസ്റ്റ്മോർട്ടത്തിനും ബലാത്സംഗത്തിനും പരിശോധനാ നിരക്ക് വർധിപ്പിച്ച് ജനങ്ങളെ വഞ്ചിക്കുകയാണെന്ന ആരോപണം ഉയർന്നു കഴിഞ്ഞു. മെഡിക്കൽ പരിശോധനകൾക്കുള്ള നിരക്ക് വർദ്ധിപ്പിക്കുന്നതിലൂടെ കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ എണ്ണം കുറയ്ക്കാനാണ് സർക്കാരിന്റെ നീക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button