Latest NewsNattuvarthaNews

ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം

പഴയങ്ങാടി; പഴയ ബസ് സ്റ്റാൻഡിലെ റോഡ് സർക്കളിൽ അപകടങ്ങൾ പതിവാകുകയാണ്. മതിയായ സിഗ്നൽ സംവിധാനം ഇല്ലാത്തതും ഡിവൈഡർ സ്ഥാപിക്കാത്തതും അപകടങ്ങൾക്ക് വഴിയൊരുക്കുന്നു എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. റോഡ് നവീകരണത്തിന്റെ ഭാഗമായി നേരത്തെ ഉണ്ടായിരുന്ന വിളക്ക് തൂണ് കെഎസ്ടിപി അധികൃതർ ഇവിടെ നിന്നു നീക്കം ചെയ്യാത്തതും അപകടങ്ങൾക്ക് കാരണം ആകുന്നു.

ഇന്നലെ വൈകിട്ട് 3.30ന് പഴയങ്ങാടി ഭാഗത്തേക്ക് വന്ന കാറും കണ്ണൂരിൽ നിന്നു മംഗളൂരുവിലേക്ക് രോഗിയെയും കൊണ്ടു പോയ ആംബുലൻസും കൂട്ടിയിടിക്കുകയുണ്ടായി. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവാകുകയുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ആംബുലൻസിന്റെ മുൻഭാഗത്തെ ടയർ പൊട്ടുകയും കാറിന്റെ മുൻഭാഗം പൂർണമായും തകരുകയും ചെയ്തു. അപകടത്തിൽ ആർക്കും പരിക്കില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button