Latest NewsNewsIndia

മദ്യപിച്ച് മൃഗശാലയുടെ മതിൽ ചാടിക്കടന്നു; ചെന്നുപെട്ടത് സിംഹത്തിന്റെ മുന്നിൽ; പിന്നീട് സംഭവിച്ചത്

സിംഹത്തിന്റെ ആക്രമണമേറ്റ് നാൽപ്പതുകാരന് പരിക്ക്

കൊൽക്കത്ത: സിംഹത്തിന്റെ ആക്രമണമേറ്റ് നാൽപ്പതുകാരന് പരിക്ക്. കൊൽക്കത്തയിലാണ് സംഭവം. മദ്യപിച്ച് മൃഗശാലയിലെത്തി സിംഹത്തിന്റെ കൂടിന് സമീപത്തെ മതിൽ ചാടിക്കടന്നയാളെയാണ് സിംഹം ആക്രമിച്ചത്. കൂടിന് സമീപത്തെ മതിൽ മറികടന്ന് ഉള്ളിൽ എത്തിയപ്പോഴാണ് സിംഹം ആക്രമിച്ചതെന്ന് മൃഗശാല അധികൃതർ വ്യക്തമാക്കി.

Read Also: തൃശൂരിൽ വനിതാ ഡോക്ടറെ കൊലപ്പെടുത്തിയ സംഭവം; പ്രതിയുടെ ജാമ്യം റദ്ദാക്കി സുപ്രീം കോടതി

ജീവനക്കാർ ഇയാളെ കൂട്ടിൽ നിന്നും പുറത്താക്കാൻ ശ്രമിക്കുന്നതിന് മുൻപ് തന്നെ സിംഹം ഇയാളെ ആക്രമിക്കുകയായിരുന്നു. ഇയാളുടെ തോളിനും കഴുത്തിനും പരിക്കേറ്റിട്ടുണ്ട്. മദ്യപിച്ച് ബോധമില്ലാതായ ഇയാൾ മതിലിന് മുകളിലൂടെ ചാടിക്കടന്നാണ് സിംഹത്തിന്റെ കൂടിന് സമീപം എത്തിയത്. സിംഹത്തിന്റെ കൂട്ടിൽ നിന്നും രക്ഷപ്പെടുമ്പോഴേക്കും ഇയാൾക്ക് സാരമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button