KeralaLatest NewsNews

അവസാന വാക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ്റേത്; എൻ.ഡി.എ സ്ഥാനാർത്ഥികളുടെ പത്രിക തള്ളിയ നടപടിയിൽ ഇടപെടില്ലെന്ന് ഹൈക്കോടതി

എൻ.ഡി.എ സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശപത്രിക തള്ളിയ നടപടിയിൽ ഇടപെടാനില്ലെന്ന് ഹൈക്കോടതി. വിഷയത്തിൽ അവസാന തീരുമാനം തെരഞ്ഞെടുപ്പ് കമ്മിഷന് ആണെന്ന് ഹൈക്കോടതി വ്യക്തമാക്കി. പത്രിക തള്ളിയതിനെതിരെ സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയ ശേഷം നിലപാട് വ്യക്തമാക്കുകയായിരുന്നു കോടതി.

Also Read:ഇന്ത്യയ്ക്ക് മുന്നില്‍ പാകിസ്ഥാന്‍ മുട്ടുകുത്തി, ചര്‍ച്ചയ്ക്കായി പാകിസ്ഥാന്‍ ഇന്ത്യയിലെത്തി

തലശ്ശേരിയില്‍ എന്‍. ഹരിദാസിന്റെയും ഗുരുവായൂരില്‍ നിവേദിത സുബ്രഹ്മണ്യന്റെയും ദേവികുളത്ത് ആർ.എം. ധനലക്ഷ്മിയുടെയും പത്രികകളാണ് തള്ളിയത്. ഇതോടെ ഈ മൂന്നു മണ്ഡലങ്ങളിലും ബിജെപിക്ക് സ്ഥാനാർത്ഥികൾ ഉണ്ടാവില്ല. സ്ഥാനാർത്ഥി പത്രിക സമർപ്പണവുമായി ബന്ധപ്പെട്ട് വരണാധികാരിയുടെ തീരുമാനമാണ് അന്തിമമെന്ന് കമ്മിഷൻ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

ഫോം എ, ബി എന്നിവയിൽ സംഭവിച്ചത് തിരുത്താവുന്ന പിഴവുകൾ ആയിരുന്നു. എന്നാൽ വരണാധികാരി അതിന് അവസരം നിഷേധിച്ചെന്ന് സ്ഥാനാർത്ഥികൾ വാദിച്ചു. പക്ഷേ, തെരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ച് കഴിഞ്ഞാൽ അതിൻ്റെ ഉത്തരവാദിത്വവും ചുമതലയും വരണാധികരിക്ക് ആണെന്നും തീരുമാനമെടുക്കാനുള്ള അവകാശം വരണാധികാരിക്കാണെന്നുമായിരുന്നു കമ്മിഷൻ വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button