Latest NewsKeralaNews

പിണറായി വിജയൻ ഇനിയും അധികാരത്തിൽ വന്നാൽ കേരളവും വില്‍ക്കുമെന്ന് രമേശ് ചെന്നിത്തല

പേരാവൂര്‍: പിണറായി വിജയൻ ഇനിയും അധികാരത്തിൽ വന്നാൽ കേരളവും വില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പേരാവൂര്‍ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ.സണ്ണി ജോസഫിന്‍റെ തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂന്ന് ലക്ഷം പാര്‍ട്ടി സഖാക്കളെ സര്‍ക്കാര്‍ സര്‍വീസില്‍ തിരുകിയ മുഖ്യമന്ത്രി കേരളത്തിലെ അഭ്യസ്ഥ വിദ്യരെ വഞ്ചിച്ചെന്ന് ചെന്നിത്തല പറഞ്ഞു.

Read Also : ശശി തരൂരിനെ പോലെ ഇംഗ്ലീഷ് പഠിക്കാമെന്ന് അവകാശവാദം : മൊബൈൽ ആപ്പിനെതിരെ ശശി തരൂർ രംഗത്ത്

യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ പ്രകടന പത്രികയില്‍ പറയുന്ന മുഴുവന്‍ കാര്യങ്ങളും നടപ്പിലാക്കും. പരസ്യ കമ്പനികൾ സൃഷ്ടിക്കുന്ന അഭിപ്രായ സര്‍വ്വേകള്‍ കൊണ്ട് പുകമറ സൃഷ്ടിക്കാന്‍ കഴിയില്ലെന്നും യു.ഡി.എഫ് വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.

പൊതുയോഗത്തില്‍ യു.ഡി.എഫ് പേരാവൂര്‍ പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍ അരിപ്പയില്‍ മുഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ.സണ്ണി ജോസഫ്, കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജോര്‍ജ്ജ് കാനാട്,ഇബ്രാഹിം മുണ്ടേരി എന്നിവര്‍ സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button