KeralaLatest NewsNews

പകരത്തിന് പകരം? 2016​ല്‍ പി​ണ​റാ​യി ചെ​യ്ത​ത് ത​ന്നെ​യാ​ണ് താ​നി​പ്പോ​ള്‍ ചെ​യ്ത​തെ​ന്ന് ചെ​ന്നി​ത്ത​ല

ഇ​ര​ട്ട​വോ​ട്ടു​ക​ളു​ടെ വി​ഷ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സു​കാ​രു​ടെ പേ​രു​ണ്ടെ​ങ്കി​ലും നീ​ക്ക​ണം.

ആ​ല​പ്പു​ഴ: അ​രി​വി​ത​ര​ണം ത​ട​ഞ്ഞ​സം​ഭ​വത്തിൽ ന്യായികരിച്ച് പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഉ​മ്മ​ന്‍​ചാ​ണ്ടി സ​ര്‍​ക്കാ​ര്‍ 2016-ല്‍ ​അ​രി​യും കു​ടി​വെ​ള്ള​വും വി​ത​ര​ണം ചെ​യ്ത​ത് ത​ട​യാ​ന്‍ സി​പി​എം പി​ബി അം​ഗ​മാ​യി​രു​ന്ന പി​ണ​റാ​യി വി​ജ​യ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നു പരാ​തി ന​ല്കി​യ​തു​പോ​ലെ ത​ന്നെ​യാ​ണ് താ​നും ഇ​പ്പോ​ള്‍ ചെ​യ്ത​തെ​ന്ന് ചെ​ന്നി​ത്ത​ല വ്യക്തമാക്കി. അ​ന്ന് ഉ​മ്മ​ന്‍​ചാ​ണ്ടി സ​ര്‍​ക്കാ​ര്‍ നി​യ​മ​വി​ധേ​യ​മാ​യാ​ണ് അ​രി-​കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​നു ശ്ര​മി​ച്ചി​രു​ന്ന​തെ​ങ്കി​ല്‍ ഇ​ന്ന് പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ കു​ട്ടി​ക​ളു​ടെ ഭ​ക്ഷ​ണം വ​ച്ച്‌ രാ​ഷ്ട്രീ​യം ക​ളി​ക്കു​ക​യാ​ണെ​ന്ന വ്യ​ത്യാ​സം മാ​ത്ര​മേ​യു​ള്ളൂ​വെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. വി​ത​ര​ണം ചെ​യ്യാ​തെ പൂ​ഴ്ത്തി​വ​ച്ച ശേ​ഷം തെ​ര​ഞ്ഞെ​ടു​പ്പ​ടു​ത്ത​പ്പോ​ള്‍ വി​ത​ര​ണം ചെ​യ്യു​ക​യാ​ണ് ഇ​ട​തു​സ​ര്‍​ക്കാ​ര്‍. ക​രി​ഞ്ച​ന്ത​ക്കാ​ര​ന്‍റെ മ​ന​സ്ഥി​തി​യാ​ണ് പി​ണ​റാ​യി വി​ജ​യ​ന്‍റേ​തെ​ന്നും പ്ര​തി​പ​ക്ഷ​നേ​താ​വ് കു​റ്റ​പ്പെ​ടു​ത്തി.

Read Also: ശബരിമല വിഷയം വിശ്വാസത്തിന്റെ പ്രശ്‌നമല്ല ലിംഗ സമത്വത്തിന്റെ പ്രശ്‌നം; ആനി രാജ

എന്നാൽ ക​ള്ള​നെ കൈ​യോ​ടെ പി​ടി​ച്ച​പ്പോ​ള്‍ ഉ​ള്ള ജാ​ള്യ​ത​യാ​ണ് പി​ണ​റാ​യി​ക്ക്. ആ​ഴ​ക്ക​ട​ല്‍ ക​രാ​ര്‍ വി​ശ​ദാം​ശ​ങ്ങ​ള്‍ പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​തും ര​ഹ​സ്യ​ഇ​ട​പാ​ട് പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​തു​മാ​ണ് ത​ന്നോ​ടു​ള്ള പി​ണ​റാ​യി വി​രോ​ധ​ത്തി​നു കാ​ര​ണം. സ​ത്യം പു​റ​ത്തു​പ​റ​യു​ന്പോ​ള്‍ ഇ​വ​ര്‍​ക്ക് പൊ​ള്ളു​ന്നു​വെ​ന്ന​തി​ന് തെ​ളി​വാ​ണി​ത്. ഇ​ര​ട്ട​വോ​ട്ടു​ക​ളു​ടെ വി​ഷ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സു​കാ​രു​ടെ പേ​രു​ണ്ടെ​ങ്കി​ലും നീ​ക്ക​ണം. ഉ​ദ്യോ​ഗ​സ്ഥ​ര്‍ രാ​ഷ്ട്രീ​യ​മാ​യി ചേ​ര്‍​ത്തി​രി​ക്കു​ന്ന വോ​ട്ടു​ക​ള്‍ സം​ബ​ന്ധി​ച്ച്‌ ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​ക​ണം. എ​ണ്‍​പ​തു​വ​യ​സു​കാ​രു​ടെ വോ​ട്ടിം​ഗ് ന​ട​ന്നി​ട്ടു​ണ്ട്. കൃ​ത്രി​മം കാ​ണി​ച്ചാ​ല്‍ കൈ​യോ​ടെ പി​ടി​കൂ​ടും. തി​രി​മ​റി ഉ​ണ്ടാ​യാ​ല്‍ ഗു​രു​ത​ര പ്ര​ത്യാ​ഘാ​ത​മു​ണ്ടാകു​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button