KeralaLatest NewsIndia

പെരുമ്പാവൂരിൽ ബിരിയാണി വെക്കാന്‍ 19 കാരിയെ വിളിച്ചുവരുത്തിയുള്ള ബലാത്സംഗത്തിന്റെ ആസൂത്രകന്‍ സലിം മണ്ഡല്‍

പിടിവലി തുടങ്ങിയപ്പോള്‍ യുവതി സര്‍വ്വശക്തിയുമെടുത്ത് പ്രതിരോധിക്കുകയും ഉച്ചത്തില്‍ അലറിവിളിക്കുകയും ചെയ്തു.

പെരുമ്പാവൂര്‍: ബിരിയാണി വയ്ക്കാനെന്നുപറഞ്ഞ് 19 കാരിയെ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തത് പ്രേമനൈരാശ്യമാണെന്നും കടം വാങ്ങിയ പണം തിരികെ നൽകാത്തതിനാൽ ആണെന്നും മുഖ്യ പ്രതി സലിം മണ്ഡൽ .ബംഗാള്‍ സ്വദേശിനിയായ 19 കാരിയെയാണ് ഭര്‍ത്താവിന്റെ സുഹൃത്തുക്കളായ 4 പേര്‍ ചേര്‍ന്ന് ക്രൂരമായി ബലാത്സംഗം ചെയ്തത്. ഈ ക്രൂരകൃത്യം ആസൂത്രണം ചെയ്തത് സലീമായിരുന്നെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്.

സുന്ദരിയായ യുവതിയെ കല്യാണം കഴിച്ച്‌ കൂടെ താമസിപ്പിക്കുന്നതിന് താന്‍ ലക്ഷ്യമിട്ടിരുന്നെന്നും പീഡനത്തിനിരയാക്കിയാല്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ യുവതി തന്റെ കൂടെ വരുമെന്നാണ് വിശ്വസിച്ചിരുന്നതെന്നും സലീം ചോദ്യം ചെയ്യലില്‍ പൊലീസില്‍ വെളിപ്പെടുത്തി. പശ്ചിമ ബംഗാള്‍ സ്വദേശികളായ സലിം മണ്ഡല്‍ (30 ) മുകളിന്‍ അന്‍സാരി (28) മോനി എന്നുവിളിക്കുന്ന മുനീറുല്‍ (20)ഷക്കീബുല്‍ മണ്ഡല്‍ (23) എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

ബിരിയാണി ഉണ്ടാക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി കൂട്ടബലാല്‍സംഗത്തിന് ഇരായാക്കുകയായിരുന്നു. സലീം തന്നെയാണ് യുവതിയെ ആദ്യം പീഡിപ്പിച്ചത്. യുവതി എതിര്‍ത്തപ്പോള്‍ മറ്റുള്ളവര്‍ കരണത്ത് മാറിമാറി അടിക്കുകയും വയറില്‍ ചവിട്ടിവീഴ്‌ത്തുകയുമായിരുന്നു. മുകളിന്‍ ആന്‍സാരി ഇതെല്ലാം വീഡിയോയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. പിടിവലി തുടങ്ങിയപ്പോള്‍ യുവതി സര്‍വ്വശക്തിയുമെടുത്ത് പ്രതിരോധിക്കുകയും  ഉച്ചത്തില്‍ അലറിവിളിക്കുകയും ചെയ്തു.

ഇതോടെയാണ് മറ്റു രണ്ട് പേര്‍ ക്രൂരമായ ആക്രമണം തുടങ്ങിയത്. പെണ്‍കുട്ടിയുടെ നിലവിളി പുറത്തുവരാതിക്കാന്‍ ഇവര്‍ മുറിയില്‍ ഉച്ചത്തില്‍ പാട്ടുവയ്ക്കുകയും ചെയ്തു. യുവതിയും ഭര്‍ത്താവും താമസിച്ചതിന്റെ തൊട്ടടുത്ത മുറിയിലാണ് സലീമും മുകളിന്‍ അന്‍സാരിയും താമസിച്ചിരുന്നത്. യുവതിയെ മുറിയിലാക്കിയതോടെ തൊട്ടടുത്ത കെട്ടിടത്തില്‍ താമസിച്ചിരുന്ന മറ്റുരണ്ടുപേരെ സലീം വിളിച്ചുവരുത്തുകയായിരുന്നു.

ബലാല്‍സംഗം നടത്താന്‍ നിശ്ചയിച്ചാണ് താന്‍ യുവതിയെ വിളിച്ചു വരുത്തിയതെന്ന് സലീം ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. സാരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവശയായി മുറിയില്‍ നിന്നിറങ്ങിയ യുവതി പെരുമ്പാവൂര്‍ പൊലീസിലെത്തി കാര്യങ്ങള്‍ വിശദീകരിക്കുകയായിരുന്നു. ഉടന്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും സലീം താമസിച്ചിരുന്ന മുറിയിലെത്തി പരിശോധന നടത്തി ആധാറും മറ്റുരേഖകളുമൊക്കെ കണ്ടെടുക്കുകയും ചെയ്തു.

പിന്നാലെ നടത്തിയ തിരച്ചിലില്‍ രണ്ടുപേര്‍ പിടിയിലാവുന്നത്. മോനി എന്നുവിളിക്കുന്ന മുനീറുല്‍ ,ഷക്കീബുല്‍ മണ്ഡല്‍ എന്നിവരെ സംഭവദിവസം തന്നെ പൊലീസ് പിടികൂടിയിരുന്നു. ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് വാഴക്കുളത്തുനിന്നും ഒളിവില്‍പ്പോയ സലീമിനെയും മുകളിന്‍ അന്‍സാരിയും പൊലീസ് പിടികൂടിയത്. ഇതരസംസ്ഥാനത്തൊഴിലാളികള്‍ കൂട്ടത്തോടെ താമസിക്കുന്ന പ്രദേശമാണ് വാഴക്കുളം.

മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പ്രകാരം പൊലീസ് സ്ഥലത്തെത്തുമ്പോള്‍ തൊട്ടടുത്ത കെട്ടിടത്തിലേക്കു മാറി മാറി ഒളിക്കുന്ന രീതിയാണ് ഇവര്‍ സ്വീകരിച്ചിരുന്നത് എന്ന് മറുനാടൻ റിപ്പോർട്ട് ചെയ്യുന്നു . നിരവധി ലൈന്‍കെട്ടിടങ്ങളില്‍ അരിച്ചുപെറുക്കിയാണ് പൊലീസ് സംഘം ഇവരെ പൊക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button