Latest NewsCinemaNewsBollywoodEntertainmentInternational

രാജ് കപൂറിന്റെയും ദിലീപ് കുമാറിന്റെയും പൈതൃക ഭവനങ്ങൾ മ്യൂസിയങ്ങളാക്കി മാറ്റാനൊരുങ്ങി പാകിസ്ഥാൻ സർക്കാർ

ബോളിവുഡ് ഇതിഹാസ താരങ്ങളായ രാജ് കപൂറിന്റെയും ദിലീപ് കുമാറിന്റെയും വീടുകൾ വാങ്ങാൻ പാകിസ്ഥാൻ ഖൈബർ പഖ്തുൻഖ്വ (കെപി) സർക്കാർ നിയമ നടപടികൾ ആരംഭിച്ചു. അടിയന്തര അടിസ്ഥാനത്തിൽ ഇരു വീടുകളും കൈവശപ്പെടുത്താൻ സർക്കാരിനെ അധികാരപ്പെടുത്തുന്ന 1894 ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ ആവശ്യമായ വകുപ്പ് കെപി സർക്കാർ നടപ്പാക്കിയിട്ടുണ്ട്.

ഭൂ ഉടമകൾക്ക് പണമടയ്ക്കുന്നതിനായി തുക പെഷവാറിലെ ഡെപ്യൂട്ടി കമ്മീഷണർക്ക് (ഡിസി) ഉടൻ വിട്ടുകൊടുക്കും. ദിലീപ് കുമാറിന്റെ ഭവനത്തിന് 80,56,000 രൂപയും രാജ് കപൂറിന്റെ ഭവനത്തിന് 1,50,00,000 രൂപയുമാണ് പെഷവാറിലെ ഡെപ്യൂട്ടി കമ്മീഷണര്‍ വില നിശ്ചയിച്ചിരിക്കുന്നത്.

Read Also :  ‘സി.​പി​.എം പ്ര​കോ​പ​നം ആ​വ​ര്‍​ത്തി​ച്ചാ​ല്‍ കൈ​യും​കെ​ട്ടി നോ​ക്കി​നി​ല്‍​ക്കി​ല്ല’; കെ. ​സു​ധാ​ക​ര​ന്‍

ഇന്ത്യാപാക് വിഭജനത്തിന് മുമ്പ് ഇരുനടന്മാരും ജനിച്ച് വളര്‍ന്ന ഭവനങ്ങളാണിത്. കപൂര്‍ ഹവേലി എന്നറിയപ്പെടുന്ന രാജ്കപൂറിന്റെ പൈതൃകഭവനം ഖിസാ ഖവാനി ബാറിലാണ് സ്ഥിതി ചെയ്യുന്നത്. 1918നും 1922നും ഇടയ്ക്ക് നടന്റെ മുത്തച്ഛനായ ദിവാന്‍ ബഷേശ്വര്‍നാഥ് കപൂറാണ് അത് നിര്‍മിച്ചത്. രാജ് കപൂറും അദ്ദേഹത്തിന്റെ അമ്മാവന്‍ ത്രിലോക് കപൂറും ജനിച്ചത് ഈ ഭവനത്തിലാണ്. പ്രവിശ്യാ സര്‍ക്കാര്‍ പ്രസ്തുത കെട്ടിടത്തെ ദേശീയ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

Read Also  :  ‘സി.​പി​.എം പ്ര​കോ​പ​നം ആ​വ​ര്‍​ത്തി​ച്ചാ​ല്‍ കൈ​യും​കെ​ട്ടി നോ​ക്കി​നി​ല്‍​ക്കി​ല്ല’; കെ. ​സു​ധാ​ക​ര​ന്‍

നടന്‍ ദിലീപ് കുമാറിന്റെ 100 വര്‍ഷത്തോളം പഴക്കമുള്ള വീടും ഇതേ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. 2014ലാണ് ഇദ്ദേഹത്തിന്റെ വീടിനെ ദേശീയ പൈതൃകപ്പട്ടികയില്‍ ഉള്‍ക്കൊള്ളിച്ചത്.

പ്രസ്തുത കെട്ടിടങ്ങളുടെ നിലവിലെ ഉടമകള്‍ നിരവധി തവണ അവ പൊളിക്കാന്‍ ശ്രമം നടത്തിയെങ്കിലും പുരാവസ്തു വകുപ്പിന്റെ ഇടപെടല്‍ മൂലം നടക്കാതെ വരികയായിരുന്നുവെന്നു. കെട്ടിടം പൊളിച്ച് വാണിജ്യ സമുച്ചയങ്ങള്‍ പണിയാനായിരുന്നു ഉടമകളുടെ പദ്ധതി. എന്നാല്‍ ചരിത്രപ്രാധാന്യം പരിഗണിച്ച് അവയെ സംരക്ഷിക്കാന്‍ പുരാവസ്തുവകുപ്പ് മുന്നിട്ടിറങ്ങുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button