Latest NewsIndia

വീരപ്പന്‍ വിഹരിച്ച കാടുകളില്‍ കോടികളുടെ നിധി സൂക്ഷിച്ചിട്ടുണ്ടെന്ന് മകള്‍ വി​ജ​യ​ല​ക്ഷ്​​മി

കാട്ടരുവികളും പുഴകളുമുള്ള സ്ഥലത്തുകൂടിയായിരുന്നത്രേ സഞ്ചാരം. വഴിമധ്യേ സ്വാമി പ്രതിമകള്‍ കാണുന്നിടത്തെല്ലാം പൂജകള്‍ നടത്തും.

ചെ​ന്നൈ : കാട്ടുകളളന്‍, ചന്ദനക്കളളന്‍, ആനവേട്ടക്കാരന്‍, കൊലയാളി എന്നിങ്ങനെ ഏറെ വിശേഷണങ്ങളുണ്ട് വീരപ്പന്. തമിഴ്നാട്, കേരളം, കർണാടകം എന്നീ സംസ്ഥാനങ്ങളിൽ വിഹരിച്ച് ചന്ദനവും, ആനക്കൊമ്പും മറ്റും കവർച്ച ചെയ്തിരുന്ന കുപ്രസിദ്ധ കൊള്ളക്കാരനായിരുന്നു ‘വീരപ്പൻ’ അഥവാ കൂസു മുനിസ്വാമി വീരപ്പൻ. സത്യമംഗലം വനത്തിനുളളിലിരുന്ന് വീരപ്പന്‍ മീശപിരിച്ചാല്‍ തമിഴ്നാട്ടിലും കര്‍ണാടകത്തിലും നേതാക്കള്‍ക്കും പൊലീസുകാര്‍ക്കുമൊക്കെ നെഞ്ചിടിപ്പ് കൂടുമായിരുന്നു.

എന്നാലിപ്പോൾ മകളുടെ വെളിപ്പെടുത്തൽ ആണ് പുറത്തു വന്നത്. വീ​ര​പ്പ​ന്‍ വി​ഹ​രി​ച്ച സ​ത്യ​മം​ഗ​ലം കാ​ടു​ക​ളി​ല്‍ നി​ധി​ശേ​ഖ​ര​മു​ണ്ടെ​ന്ന്​ മ​ക​ള്‍ വി​ജ​യ​ല​ക്ഷ്​​മി.വീ​ര​പ്പ​നും സു​ഹൃ​ത്ത്​ ഗോ​വി​ന്ദ​നും മാ​ത്ര​മെ നി​ധി സൂ​ക്ഷി​ച്ച സ്​​ഥ​ലം അ​റി​യൂ. ര​ണ്ടു​പേ​രും ജീ​വി​ച്ചി​രി​​പ്പി​ല്ല. എ​ന്നാ​ല്‍, വ​ന​ഭാ​ഗ​ങ്ങ​ളി​ല്‍ പ​ല​യി​ട​ത്തും കോ​ടി​ക​ളു​ടെ നി​ധി​ശേ​ഖ​ര​മു​ണ്ടെ​ന്ന്​ വി​ജ​യ​ല​ക്ഷ്​​മി പ​റ​ഞ്ഞു.

വി​ജ​യ​ല​ക്ഷ്​​മി അ​ഭി​ന​യി​ച്ച ‘മാ​വീ​ര​ന്‍ പി​ള്ളൈ’ സി​നി​മ​യു​ടെ ഫ​സ്​​റ്റ്​​ലു​ക്​ പോ​സ്​​റ്റ്​ ക​ഴി​ഞ്ഞ ദി​വ​സം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി​രു​ന്നു. ഈ ​സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍ ചെ​ന്നൈ​യി​ല്‍ വി​ളി​ച്ച വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ലാ​ണ്​ വി​ജ​യ​ല​ക്ഷ്​​മി നി​ധി​ശേ​ഖ​ര​ത്തെ​ക്കു​റി​ച്ച്‌​ പ​റ​ഞ്ഞ​ത്.

ബിൽഗിരിരങ്കന ബേട്ട, മാലെ മഹദേശ്വര ബേട്ട എന്നീ മലകൾ, സത്യമംഗലം, ഗുണ്ടിയാൽ വനങ്ങൾ എന്നിവയായിരുന്നു വീരപ്പന്റെ പ്രധാന വിഹാര രംഗം. മേട്ടൂരിലെ വനത്തില്‍ വെറുമൊരു മരംവെട്ടുകാരനായി ആരംഭിച്ച വീരപ്പന്‍റെ ജീവിതം ആനക്കൊമ്പുവേട്ടയും പിന്നീട് ചന്ദനത്തടിമോഷണവുമായി വളര്‍ന്ന് പടര്‍ന്ന് പന്തലിക്കുകയായിരുന്നു.

1990ലാണ് കര്‍ണാടകതമിഴ്‌നാട് സര്‍ക്കാറുകള്‍ സംയുക്തമായി വീരപ്പനെ പിടികൂടുന്നതിന് പ്രത്യേക ദൗത്യസേനക്ക് (Special Task Force) രൂപംകൊടുത്തത്. പതിനൊന്ന് കോടിയോളം രൂപ വീരപ്പനെ പിടികൂടാനുള്ള ദൗത്യസേനക്കുവേണ്ടി മാത്രം ഓരോ മാസവും ചെലവഴിക്കപ്പെട്ടു. ഇന്ത്യകണ്ട ഏറ്റവും വലിയ നരവേട്ടയായിരുന്നു വീരപ്പനുവേണ്ടി ഭരണകൂടം നടത്തിയത്.

അതിര്‍ത്തിഗ്രാമങ്ങളില്‍ ക്യാമ്പ്ഓഫിസുകള്‍ തുറന്നിട്ടും ഗ്രാമങ്ങള്‍ക്കുനേരെ വ്യാപകമായ ആക്രമണം അഴിച്ചുവിട്ടിട്ടും ഗ്രാമീണര്‍ തങ്ങളുടെ നേതാവിനെ ഒറ്റിക്കൊടുക്കാന്‍ തയാറായില്ല. അതിര്‍ത്തിഗ്രാമങ്ങളിലെ പാവപ്പെട്ടവരായിരുന്നു എന്നും വീരപ്പന്റെ ശക്തി.

ആസ്ത്മാ രോഗിയാണെങ്കിലും ദിവസവും 25 കിലോമീറ്റര്‍ വീരപ്പന്‍ സംഘാംഗങ്ങളോടൊപ്പം സഞ്ചരിച്ചിരുന്നു. കാട്ടരുവികളും പുഴകളുമുള്ള സ്ഥലത്തുകൂടിയായിരിന്നത്രേ സഞ്ചാരം. വഴിമധ്യേ സ്വാമി പ്രതിമകള്‍ കാണുന്നിടത്തെല്ലാം പൂജകള്‍ നടത്തും. ആഴ്ചയില്‍ രണ്ടുതവണമാത്രം കുളിച്ചിരുന്ന വീരപ്പന്‍ അപ്പോള്‍ പോലും തോക്ക് സമീപത്തുസൂക്ഷിച്ചിരുന്നു. പുകവലിയും മദ്യപാനവും വിഷയാസക്തിയും തൊട്ടു തീണ്ടിയിട്ടില്ലാത്തയാളാണെന്നതാണ് മറ്റൊരു പ്രത്യേകത. സ്ത്രീകളെ വളരെ ബഹുമാനിക്കുന്ന വീരപ്പന്‍ സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളൊന്നും സഹിക്കുമായിരുന്നില്ലത്രേ.

കര്‍ണാടക, കേരള, തമിഴ്‌നാടന്‍ വനങ്ങള്‍ അടക്കിഭരിച്ച വീരപ്പന്‍, തന്റെ 30 വര്‍ഷത്തോളം നിണ്ടുനിന്ന കുറ്റകൃത്യജീവിതത്തിനിടയില്‍ സഞ്ചരിച്ചുകൂട്ടിയത് എത്ര കോടിയാണെന്ന് പോലും ആര്‍ക്കും നിശ്ചയമില്ലെന്നതാണ് സത്യം. പോലീസിന്റെ ഏകദേശ കണക്കനുസരിച്ച്, 2000 ഓളം ആനകളെ കൊന്ന് 88000 പൗണ്ട് ആനക്കൊമ്പുകള്‍ വീരപ്പന്‍ സ്വന്തമാക്കിയിരുന്നു.

ചുരുങ്ങിയത് 75 കോടിയോളം രൂപയുടെ ചന്ദനം വീരപ്പന്‍ കച്ചവടം ചെയ്തുവെന്നാണ് സര്‍ക്കാരിന്റെ ഏകദേശ കണക്ക്. യഥാര്‍ത്ഥ കണക്ക് ഇതിന്റെ പതിന്മടങ്ങ് ഇരട്ടിയാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. വീരപ്പന്‍ കൊല്ലപ്പെട്ടു, എന്നാലീ കണക്കില്ലാത്ത സ്വത്തുകളെവിടെ? ഒരു വ്യാഴവട്ടത്തിനിപ്പുറവും ആര്‍ക്കും കണ്ടെത്താനാകാത്ത രഹസ്യമാണത്.

വീ​ര​പ്പ​ൻ-​മു​ത്തു​ല​ക്ഷ്​​മി ദ​മ്പ​തി​ക​ൾ​ക്ക്​ ര​ണ്ട്​ പെ​ൺ​മ​ക്കളാണ് ഉള്ളത്. അ​ഡ്വ. വി​ദ്യാ​റാ​ണി ബി.​ജെ.​പി​യി​ലും എം.​എ ബി​രു​ദ​ധാ​രി​യാ​യ വി​ജ​യല​ക്ഷ്​​മി ത​മി​ഴ​ക വാ​ഴ്​​വു​രി​മൈ ക​ക്ഷി​യി​ലു​മാ​ണ്​ പ്ര​വ​ർ​ത്തി​ക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button