Latest NewsNewsIndia

ഇന്നലെ തൃണമൂലിന്​ വോട്ട്​ ചെയ്യാനാവശ്യപ്പെട്ടു, ഇന്ന്​ ബിജെപിക്കും; വോട്ടർമാരെ കൺഫ്യൂഷനാക്കി ബോളിവുഡ്​ നടി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ജനങ്ങളെ സമ്മര്‍ദ്ദത്തിലാക്കി ബോളിവുഡ് നടി മഹിമ ചൗധരി. കഴിഞ്ഞദിവസം നടി പറഞ്ഞത്​ തൃണമൂല്‍ കോണ്‍ഗ്രസിന്​ വോട്ട്​ ചെയ്യണമെന്നായിരുന്നു. എന്നാല്‍, ഇന്ന്​ ആവശ്യപ്പെട്ടത്​​ ബിജെപി സ്ഥാനാർത്ഥിയെ ജയിപ്പിക്കണമെന്നും. ബംഗാളിലെ ഡാര്‍ജിലീങ്​ സ്വദേശിനിയാണ് മഹിമ ചൗധരി.

പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പരാഗനാസ് ജില്ലയില്‍ തിങ്കളാഴ്ച നടന്ന പരിപാടിയില്‍ ബിജെപിക്ക്​ വേണ്ടി വോട്ട് ചെയ്യണമെന്നാണ്​ ഇവര്‍ ആവശ്യപ്പെട്ടത്​. എന്നാല്‍, കഴിഞ്ഞദിവസം തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കായി ഇവര്‍ റോഡ്​ഷോയില്‍ പ​ങ്കെടുക്കുകയും സ്​ഥാനാര്‍ഥിയെ വിജയിപ്പിക്കണമെന്നും ജനങ്ങളോട് അഭ്യര്‍ഥിച്ചു.

Read Also :  ‘കല്യാണം വേണ്ട, പഠിക്കണം’; കേൾക്കാതെ വീട്ടുകാർ, 70 കാരനുമായി വിവാഹം ഉറപ്പിച്ചതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത് പെൺകുട്ടി

294 സീറ്റുള്ള പശ്ചിമ ബംഗാള്‍ നിയമസഭ കീഴടക്കാനായി ഇരുപാര്‍ട്ടികളും കടുത്ത പോരാട്ടമാണ്​ നടത്തുന്നത്​. നാല്​ ഘട്ടങ്ങള്‍ സമാപിച്ചു. ഇതിനിടയില്‍ ആക്രമണങ്ങളെ തുടര്‍ന്ന് നിരവധി പേര്‍​ മരിക്കുകയും ചെയ്​തു. ഇത്തരത്തില്‍ സംഘര്‍ഷ ഭരിതമായ രാഷ്ട്രീയ അന്തരീക്ഷത്തിനിടെയാണ്​ മഹിമ ചൗധരി ബിജെപിക്കും ടിഎംസിക്കും വേണ്ടി പ്രചാരണം നടത്തുന്നത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button