KeralaLatest NewsNews

‘ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം’; അപലപനീയമെന്ന് കാത്തലിക് യൂത്ത് മൂവ്‌മെന്റ്

ഭരണഘടന ഉറപ്പു നല്‍കുന്ന മതേതര സങ്കല്‍പ്പത്തെ ഇല്ലായ്മ ചെയ്യുന്ന തരത്തില്‍ ഒരു ജനപ്രതിനിധിയുടെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള പ്രസ്താവനകള്‍ ഉണ്ടാകുന്നത് നിര്‍ഭാഗ്യകരമാണെന്ന് കെസിവൈഎം സംസ്ഥാന സമതി വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

കോട്ടയം: പി സി ജോര്‍ജ് എംഎല്‍എയുടെ പ്രസ്താവനയിൽ വിയോജിപ്പ് പ്രകടിപ്പിച്ച് കേരള കാത്തലിക് യൂത്ത് മൂവ്‌മെന്റ്(കെസിവൈഎം). ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന പി സി ജോര്‍ജിന്റെ പ്രസ്താവന അപലപനീയമെന്ന് കാത്തലിക് യൂത്ത് മൂവ്‌മെന്റ് സംസ്ഥാന സമിതി വ്യക്തമാക്കി. മതേതര രാഷ്ട്രമായ ഇന്ത്യയില്‍ മതത്തിന്റെ പേരില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുവാന്‍ ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന പി സി ജോര്‍ജ് എംഎല്‍എ യുടെ പ്രസ്താവന തികച്ചും അപലപനീയമാണെന്ന് കെസിവൈഎം സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു.

Read Also: പിണറായി വിജയൻ പക പോക്കുകയാണ്; വിജിലൻസ് പിടിച്ചെടുത്ത പണം തിരികെ തരേണ്ടി വരുമെന്ന് കെ.എം ഷാജി

എന്നാൽ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ഇലക്ഷന്‍ സംവിധാനത്തിലൂടെ ഭരണത്തില്‍ പ്രവേശിക്കുന്ന ഏതൊരു ജനപ്രതിനിധിക്കും തന്റെ രാജ്യത്തെ ജനങ്ങളുടെ ആശയങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കാനും സംരക്ഷിക്കാനുമുള്ള ഉത്തരവാദിത്വമുണ്ട്. തന്റെ വ്യക്തിപരമായ വിശ്വാസങ്ങളെയും ചിന്തകളെയും ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുവാന്‍ ശ്രമിക്കുന്നത് ഒരു ജനപ്രതിനിധിക്ക് ഭൂഷണമല്ല. ഏതു മതത്തില്‍ വിശ്വസിക്കാനും ആ വിശ്വാസത്തെ സംരക്ഷിക്കാനും ഇന്ത്യന്‍ ഭരണഘടന ഓരോ പൗരനും അവകാശം നല്‍കുന്നുണ്ട്. ഭരണഘടന ഉറപ്പു നല്‍കുന്ന മതേതര സങ്കല്‍പ്പത്തെ ഇല്ലായ്മ ചെയ്യുന്ന തരത്തില്‍ ഒരു ജനപ്രതിനിധിയുടെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള പ്രസ്താവനകള്‍ ഉണ്ടാകുന്നത് നിര്‍ഭാഗ്യകരമാണെന്ന് കെസിവൈഎം സംസ്ഥാന സമതി വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button