KeralaLatest NewsNews

രാത്രികാല ജോലിയുടെ പേരിൽ സ്ത്രീകളുടെ അവസരം നിഷേധിക്കരുത്; നിർണായക ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി

കൊച്ചി: രാത്രികാല ജോലിയുടെ പേരിൽ സ്ത്രീകളുടെ അവസരം നിഷേധിക്കരുതെന്ന് ഹൈക്കോടതി. ഫയർ ആൻഡ് സേഫ്റ്റി ഓഫീസർ തസ്തികയിൽ ജോലി നിഷേധിച്ച കൊല്ലം സ്വദേശിനി നൽകിയ ഹർജിയിലാണ് ഉത്തരവ്. സ്ത്രീകൾക്ക് ആവശ്യമായ സുരക്ഷ സർക്കാർ ഒരുക്കണമെന്നും കോടതി നിർദ്ദേശം നൽകി.

Read Also: സ്ഥിരമായി എനർജി ഡ്രിംഗ്‌സ്; ഇരുപത്തിയൊന്നുകാരന് സംഭവിച്ചത് കണ്ട് അമ്പരന്ന് ഡോക്ടർമാർ

1948 ലെ ഫാക്ടറീസ് ആക്ട് പ്രകാരം സ്ത്രീകൾക്ക് ഏഴു മണിക്ക് ശേഷം ജോലി ചെയ്യാൻ കഴിയുമായിരുന്നില്ല. ഇതിനെതിരെയാണ് ഹൈക്കോടതി നിർണായക ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

യോഗ്യതയുണ്ടെങ്കിൽ സ്ത്രീയാണെന്നതിന്റെ പേരിൽ വിവേചനം പാടില്ലെന്ന് കോടതി വ്യക്തമാക്കി. അത്തരത്തിൽ വിവേചനം കാണിക്കുന്നത് ഭരണഘഠടനാ വിരുദ്ധമാണെന്നും കോടതി പറഞ്ഞു.

Read Also: കോവിഡിനെ തുരത്താൻ വാക്‌സിന്റെ മൂന്ന് ഡോസുകൾ സ്വീകരിക്കേണ്ടി വരും; വാർഷിക കുത്തിവെപ്പും വേണ്ടി വന്നേക്കുമെന്ന് ഫൈസർ സിഇഒ

shortlink

Related Articles

Post Your Comments

Related Articles


Back to top button