Latest NewsNewsIndia

ബംഗാളിൽ ഇന്ന് ഏഴാം ഘട്ട തെരഞ്ഞെടുപ്പ്; കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് നിർദ്ദേശം

കൊൽക്കത്ത: പശ്ചിമബംഗാളിൽ ഇന്ന് ഏഴാം ഘട്ട തെരഞ്ഞെടുപ്പ്. അഞ്ച് ജില്ലകളിലെ 34 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. 268 സ്ഥാനാർത്ഥികളാണ് ഏഴാം ഘട്ടത്തിൽ ജനവിധി തേടുന്നത്. ഇതിൽ 31 സ്ഥാനാർത്ഥികൾ സ്ത്രീകളാണ്.

Read Also: കോവിഡ് വ്യാപനം; സംസ്ഥാനത്ത് ഇന്ന് സർവ്വകക്ഷി യോഗം

കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എല്ലാവരും തങ്ങളുടെ സമ്മതിദാനവകാശം വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശം നൽകിയിട്ടുണ്ട്.

ബംഗാളിൽ തെരഞ്ഞെടുപ്പിനിടെ വ്യാപക അക്രമം ഉണ്ടായതിനാൽ അതീവ ജാഗ്രതയിലാണ് തെരഞ്ഞെടുപ്പ് കേന്ദ്രങ്ങൾ. 796 കമ്പനി കേന്ദ്ര സേനയെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.

Read Also: പാലക്കാട്​ വിജയപ്രതീക്ഷ കുറഞ്ഞ് യുഡിഎഫും എൽഡിഎഫും, ഫലപ്രഖ്യാപനത്തിന് ശേഷം പൊട്ടിത്തെറി ഉറപ്പ്

എട്ടു ഘട്ടങ്ങളായാണ് ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രിൽ 29 നാണ് അവസാന ഘട്ട തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. മെയ് രണ്ടിനാണ് വോട്ടെണ്ണൽ. സ്ഥാനാർത്ഥികൾ മരിച്ച സംസേർഗഞ്ച്, ജംഗിപൂർ എന്നീ മണ്ഡലങ്ങളിൽ മെയ് 16 നായിരിക്കും വോട്ടെടുപ്പ് നടക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button