COVID 19Latest NewsIndiaNews

അമേരിക്കയ്ക്കും ചൈനയ്ക്കും മുന്നിൽ ഇന്ത്യ; കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഇന്ത്യയ്ക്ക് അഭിമാന നിമിഷം

ജനസംഖ്യയിൽ ഇന്ത്യയ്ക്ക് മുന്നിൽ നിൽക്കുന്ന ചൈന ആകെ 9.13 കോടി ജനങ്ങൾക്ക് മാത്രമാണ് വാക്സിൻ വിതരണം നടത്തിയത്

 ന്യൂഡൽഹി: ലോകമെങ്ങും കോവിഡ് വൈറസ് വ്യാപനം തീവ്രമാണ്. ഇന്ത്യ കോവിഡ് രണ്ടാം തരംഗത്തിന്റെ അതിരൂക്ഷ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്. പ്രതിരോധ മാർഗ്ഗങ്ങളുടെ ഭാഗമായി വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിൻ നൽകുന്നതിലും ലോകത്തിനു മുന്നിൽ നേട്ടം കൈവരിച്ചിരിക്കുകയാണ് ഇന്ത്യ.

ഏറ്റവും വേഗത്തിൽ ഏറ്റവും കൂടുതൽ ജനങ്ങൾക്ക് വാക്സിൻ ലഭ്യമാക്കിയ ആദ്യ അഞ്ച് രാഷ്ട്രങ്ങളിൽ ഒന്നാണ് ഇന്ത്യ. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും ഇതുവരെ ലഭിച്ചത് 15 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍. ഇതില്‍ 14 കോടിയിലധികം ഡോസുകള്‍ ജനങ്ങള്‍ക്ക് വിതരണം ചെയ്തു. ആദ്യ ഘട്ടത്തിൽ ആരോഗ്യപ്രവർത്തകർ അടക്കമുള്ള മുന്നണി പോരാളികൾക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് രാജ്യം വാക്സിൻ വിതരണം നടത്തിയത്. അറുപത് വയസ്സിനു മുകളിലുള്ളവർക്ക് കോവിഡ് വാക്സിൻ ഒന്നാംഘട്ടം പൂർത്തിയായിരിക്കുകയാണ്. നാൽപ്പത്തിയഞ്ച് വയസ്സിനു മുകളിലുള്ളവർക്കും കോവിഡ് വാക്സിൻ നൽകുന്നത് തുടരുകയാണ്. മെയ് ഒന്ന് മുതൽ പതിനെട്ട് വയസ്സ് മുതൽ ഉള്ള എല്ലാവര്ക്കും വാക്സിൻ നല്കാൻ വേണ്ടി ഇന്ന് മുതൽ ഓൺലൈൻ രജിസ്‌ട്രേഷനും ആരംഭിച്ചു കഴിഞ്ഞു. ഇത് ഇന്ത്യയുടെ കാര്യം.

read also:വെബ്‌സൈറ്റ് തകരാർ പരിഹരിച്ചു ; 18 കഴിഞ്ഞവര്‍ക്ക് കോവിഡ് വാക്സിന്‍ രജിസ്ട്രേഷന്‍ തുടങ്ങി

കോവിഡ് വ്യാപനം രൂക്ഷമായ രാജ്യങ്ങൾ ഈ പ്രതിരോധ നടപടിയിൽ എത്രത്തോളം മുന്നിലെത്തിയെന്നു നമുക്ക് പരിശോധിക്കാം. ഇന്ത്യയെക്കാൾ ഒരു മാസം മുന്നേ വാക്സിൻ വിതരണം ആരംഭിച്ച അമേരിക്ക 12 . 82 കോടി ജനങ്ങൾക്ക് വാക്സിൻ വിതരണം നടത്തി. ജനസംഖ്യയിൽ ഇന്ത്യയ്ക്ക് മുന്നിൽ നിൽക്കുന്ന ചൈന ആകെ 9.13 കോടി ജനങ്ങൾക്ക് മാത്രമാണ് വാക്സിൻ വിതരണം നടത്തിയത്. പ്രതിരോധപ്രവർത്തനങ്ങൾക്ക് മികച്ച രീതിയിലുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു കൃത്യമായ രീതിയിൽ വാക്സിൻ വിതരണം നടത്തി കോവിഡിനെ പ്രതിരോധിക്കാൻ മോദി സർക്കാരിന്റെ ശ്രമങ്ങളാണ് ഇന്ത്യയെ ലോക രാഷ്ട്രങ്ങൾക്ക് മുന്നിൽ ശക്തമായി ഉയർത്തിക്കാട്ടുന്നത്. സോഷ്യൽ മീഡിയയിൽ ഈ വിഷയം ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള ചർച്ചകൾ സജീവമായിക്കഴിഞ്ഞു. മോദിവിരുദ്ധർ ഇത് കാണേണ്ടതാണ്

read also:ഒരുവർഷത്തോളം തൊഴിൽരഹിതനായിരുന്ന മലയാളിക്ക് റമദാൻ മാസത്തിൽ ദുബായിൽ 300,000 ദിർഹത്തിന്റെ ജാക്ക്‌പോട്ട്

ഇത് കൂടാതെ വിവിധ രാജ്യങ്ങൾക്ക് സഹായമായും വാണിജ്യ ആവശ്യമെന്ന നിലയിലും 1.56 കോടി വാക്സിൻ ഇന്ത്യ കയറ്റുമതി ചെയ്തു. ഭൂട്ടാൻ, മാലിദ്വീപ്, ബംഗ്ലാദേശ്, നേപ്പാൾ, മ്യാൻമർ, മൗറീഷ്യസ്, ശ്രീലങ്ക, യുഎഇ, ബ്രസീൽ, മൊറോക്കോ, ബഹ്‌റൈൻ, ഒമാൻ, ഈജിപ്ത്, അൾജീരിയ, കുവൈറ്റ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലേക്കാണ് ഇന്ത്യ വാക്സിൻ വിതരണം ചെയ്തത്. ഗ്രാന്റ് തുക പ്രകാരം 56 ലക്ഷം ഡോസുകളും വാണിജ്യ വിതരണങ്ങൾ 100 ലക്ഷത്തിലധികം ഡോസുകളുമാണ് ഇന്ത്യ വിതരണം ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button