Latest NewsCricketNewsSports

ധവാന്റെ ചിറകിലേറി ഡല്‍ഹി; പഞ്ചാബിനെ മലര്‍ത്തിയടിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാമത്

47 പന്തില്‍ 6 ബൗണ്ടറികളും 2 സിക്‌സറുകളും സഹിതം 69 റണ്‍സുമായി ധവാന്‍ പുറത്താകാതെ നിന്നു

അഹമ്മദാബാദ്: പഞ്ചാബ് കിംഗ്‌സിനെതിരെ അനായസം ജയിച്ചുകയറി ഡല്‍ഹി ക്യാപിറ്റല്‍സ്. ഡല്‍ഹി ഉയര്‍ത്തിയ 167 റണ്‍സ് വിജയലക്ഷ്യം ഡല്‍ഹി 14 പന്തുകള്‍ ബാക്കി നിര്‍ത്തി മറികടന്നു. ശിഖര്‍ ധവാന്റെ അര്‍ധ സെഞ്ച്വറി പ്രകടനമാണ് ഡല്‍ഹിയ്ക്ക് കാര്യങ്ങള്‍ എളുപ്പമാക്കിയത്.

Also Read: മാസ്‌ക് ധരിക്കാത്തതിന് ഇന്നും 15,000ത്തില്‍ അധികം ആളുകള്‍ക്കെതിരെ നടപടി; നിയന്ത്രണങ്ങള്‍ ലംഘിച്ച 1021 പേര്‍ അറസ്റ്റില്‍

ഒന്നാം വിക്കറ്റില്‍ പൃഥ്വി ഷായും ശിഖര്‍ ധവാനും മികച്ച തുടക്കമാണ് നല്‍കിയത്. 6 ഓവറില്‍ 63 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ ഇവര്‍ കൂട്ടിച്ചേര്‍ത്തത്. പൃഥ്വി ഷാ 22 പന്തില്‍ 39 റണ്‍സ് നേടി. മൂന്നാമനായെത്തിയ സ്റ്റീവ് സ്മിത്ത് 24 റണ്‍സും ഋഷഭ് പന്ത് 14 റണ്‍സും നേടി പുറത്തായെങ്കിലും ഒരറ്റത്ത് ശിഖര്‍ ധവാന്‍ ഉറച്ചുനിന്നു. 4 പന്തില്‍ 16 റണ്‍സെടുത്ത ഷിമ്രോണ്‍ ഹെറ്റ്മയര്‍ ഡല്‍ഹിയുടെ വിജയം വെച്ചുതാമസിപ്പിക്കാന്‍ തയ്യാറായിരുന്നില്ല. 47 പന്തില്‍ 6 ബൗണ്ടറികളും 2 സിക്‌സറുകളും സഹിതം 69 റണ്‍സുമായി ധവാന്‍ പുറത്താകാതെ നിന്നു.

പഞ്ചാബിന് വേണ്ടി റിലെയ് മെറെഡിത്, ക്രിസ് ജോര്‍ദാന്‍, ഹര്‍പ്രീത് ബ്രാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ജയത്തോടെ ഡല്‍ഹി ക്യാപിറ്റല്‍സ് 12 പോയിന്റോടെ ഒന്നാം സ്ഥാനത്തെത്തി. 10 പോയിന്റുകളുമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. 8 മത്സരങ്ങളില്‍ 3 ജയവും 5 തോല്‍വികളുമായി പഞ്ചാബ് ആറാം സ്ഥാനത്താണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button