KeralaLatest NewsNews

ബംഗാളിലെ അക്രമം കണ്ടില്ലെന്ന് നടിക്കുന്നു, മാദ്ധ്യമങ്ങള്‍ക്കും സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ക്കും എതിരെ സന്ദീപ് വാര്യര്‍

ന്യൂഡല്‍ഹി ; നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ പശ്ചിമ ബംഗാളില്‍ തൃണമൂലിന്റെ നേതൃത്വത്തില്‍ അരങ്ങേറുന്ന വ്യാപക അക്രമ സംഭവങ്ങള്‍ കേരളത്തില്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍. ഇതിനെതിരെ കേരളത്തിലെ മാദ്ധ്യമങ്ങളോ സാംസ്‌ക്കാരിക പ്രവര്‍ത്തകരോ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല എന്നദ്ദേഹം ചോദിച്ചു.

Read Also : ‘കെ മുരളീധരന്റെ പ്രസ്താവന വിചിത്രം; സിപിഎം വിജയിച്ചതിന്റെ ഉത്തരവാദിത്തം കൂടി അദ്ദേഹം ഏറ്റെടുക്കണം’, കുമ്മനം…

മൂന്നര പതിറ്റാണ്ട് കാലത്തെ കമ്മ്യൂണിസ്റ്റ് ഭീകര വാഴ്ചക്കറുതി വരുത്തി മമതയുടെ കയ്യിലേക്ക് ഭരണമേല്‍പ്പിക്കുമ്പോള്‍ ബംഗാള്‍ ജനത സ്വപ്നത്തില്‍ പോലും ഇതുപോലൊരു കിരാതവാഴ്ച പ്രതീക്ഷിച്ചിരിക്കില്ലെന്ന് സന്ദീപ് പറഞ്ഞു . തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ബംഗാളിലെ മമതയുടെ ഫാസിസ്റ്റ് ഭരണത്തുടര്‍ച്ച രക്തച്ചൊരിച്ചിലിന്റെ രണ്ടാം ഘട്ടത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് സ്ത്രീകളുള്‍പ്പെടെ നിരവധി ബിജെപി പ്രവര്‍ത്തകരെ തൃണമൂല്‍ ഗുണ്ടകള്‍ കശാപ്പ് ചെയ്തു. ആയിരക്കണക്കിന് വീടുകളും നൂറുകണക്കിന് പാര്‍ട്ടി ഓഫീസുകളും അഗ്‌നിക്കിരയാക്കി.

മൂന്നര പതിറ്റാണ്ട് കാലത്തെ കമ്മ്യൂണിസ്റ്റ് ഭീകര വാഴ്ചക്കറുതി വരുത്തി മമതയുടെ കയ്യിലേക്ക് ഭരണമേല്‍പ്പിക്കുമ്പോള്‍ ബംഗാള്‍ ജനത സ്വപ്നത്തില്‍ പോലും ഇതുപോലൊരു കിരാതവാഴ്ച പ്രതീക്ഷിച്ചിരിക്കില്ല .ഉടുതുണിക്ക് മറുതുണിയില്ലാത്ത അര്‍ദ്ധ പട്ടിണിക്കാരും മുഴുപ്പട്ടിണിക്കാരുമായ ആയിരക്കണക്കിന് ബംഗാളികള്‍ തൃണമൂല്‍ ഗുണ്ടകളെ ഭയന്ന് ജീവനു വേണ്ടി അസാമിലേക്ക് പലായനം ചെയ്യുകയാണ്. അവിടെ തുടര്‍ ഭരണം ലഭിച്ചത് ബിജെപിക്കാണ് . എന്നാല്‍ പ്രതിപക്ഷത്തുള്ള ഒരാള്‍ക്കും ഒരു ബുദ്ധിമുട്ടും അസമില്‍ നേരിടേണ്ടി വന്നിട്ടില്ല .

ബിജെപിയില്‍ ഫാസിസം ആരോപിക്കുന്ന മലയാളി സാംസ്‌കാരിക നായകര്‍ക്ക് ബംഗാളും അസമും താരതമ്യം ചെയ്തു നോക്കാം. ഇരുപത് വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന സരസ്വതി ജന എന്ന ബി ജെ പി പ്രവര്‍ത്തകയായ പെണ്‍കുട്ടിയെ തൃണമൂല്‍ ഗുണ്ടകള്‍ ബലാത്സംഗം ചെയ്ത് കൊന്നുകളഞ്ഞ സംഭവം സമാനതകളില്ലാത്ത ക്രൂരത വെളിപ്പെടുത്തുന്നു.

മമതയുടെ ഫാസിസ്റ്റ് ഭരണത്തിനെതിരായ ഇടത് പോരാട്ടം ചെങ്കൊടി മടക്കി വച്ച് അവസാനിപ്പിച്ചതിനാല്‍ കേരളത്തിലെ മാധ്യമങ്ങള്‍ക്കോ സാംസ്‌കാരിക പ്രഭുക്കള്‍ക്കോ പ്രതികരണ ശേഷി ഉണ്ടാവില്ല .

ഞങ്ങള്‍ക്കത് കണ്ടിരിക്കാനാവില്ല . സഹോദരങ്ങള്‍ പിടഞ്ഞു വീഴുമ്പോള്‍ മൗനത്തിന്റെ വാത്മീകത്തില്‍ അഭയം തേടാനാവില്ല .

shortlink

Related Articles

Post Your Comments

Related Articles


Back to top button