Latest NewsIndiaNews

ഇന്ത്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ട്വിറ്റര്‍; കോവിഡ് പ്രതിരോധത്തിന് 110 കോടി രൂപ നല്‍കും

കാലിഫോര്‍ണിയ: ഇന്ത്യയുടെ കോവിഡ് പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ട്വിറ്റര്‍. ഇന്ത്യയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 110 കോടി രൂപ നല്‍കുമെന്ന് ട്വിറ്റര്‍ അറിയിച്ചു. മൂന്ന് എന്‍.ജി.ഒകള്‍ക്കാണ് ഈ തുക കൈമാറുക.

Also Read: കോവിഡ് വാക്‌സിന്‍ ഏറ്റവും കൂടുതല്‍ ലഭിച്ചത് സമ്പന്ന രാജ്യങ്ങള്‍ക്ക്; കണക്കുകള്‍ പുറത്തുവിട്ട് ലോകാരോഗ്യ സംഘടന

ഇന്ത്യയ്ക്ക് കോവിഡ് പ്രതിരോധത്തിനായി 15 മില്യണ്‍ ഡോളര്‍(110 കോടി രൂപ) നല്‍കുമെന്ന് ട്വിറ്റര്‍ സി.ഇ.ഒ ജാക് ഡൊറോസി അറിയിച്ചു. കെയര്‍, എയ്ഡ് ഇന്ത്യ, സേവ ഇന്റര്‍നാഷണല്‍ എന്നീ മൂന്ന് എന്‍.ജി.ഒകള്‍ക്കായിരിക്കും ട്വിറ്റര്‍ പണം കൈമാറുക. കെയറിന് 10 മില്യണ്‍ ഡോളറും മറ്റ് രണ്ട് എന്‍.ജി.ഒ സംഘടനകള്‍ക്കുമായി 2.5 മില്യണ്‍ ഡോളര്‍ വീതവുമാകും ട്വിറ്റര്‍ നല്‍കുക.

ജീവന്‍ രക്ഷാ ഉപകരണങ്ങള്‍, ഓക്‌സിജന്‍, കോവിഡ് കെയര്‍ സെന്ററുകളുടെ നിര്‍മ്മാണം എന്നിവയ്ക്കായി ഈ തുക വിനിയോഗിക്കും. സേവാ ഇന്റര്‍നാണല്‍ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ വാങ്ങും. കോവിഡ് കെയര്‍ സെന്ററുകള്‍ നിര്‍മ്മിക്കാനും പിപിഇ കിറ്റ് ഉള്‍പ്പെടെയുള്ളവ വാങ്ങാനുമാകും കെയര്‍ ട്വിറ്റര്‍ നല്‍കുന്ന തുക ചെലവഴിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button