Latest NewsNewsIndia

ഇസ്രായേൽ ജനതയെപ്പോലെ തന്നെ സുരക്ഷിതമായി ജീവിക്കാനുള്ള എല്ലാ അവകാശവും പലസ്തീനികൾക്കും ഉണ്ടെന്ന് കോൺഗ്രസ്

ന്യൂഡൽഹി : ഗാസ അതിർത്തിയിൽ നടക്കുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും യുഎൻ സുരക്ഷാ സമിതി അടിയന്തിരമായി ഇടപെടണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. കോൺഗ്രസ് വിദേശകാര്യ വകുപ്പ് ചെയർമാൻ ആനന്ദ് ശർമ്മയാണ് പാർട്ടിയെ പ്രതിനിധീകരിച്ചുകൊണ്ട് ഇക്കാര്യം അറിയിച്ചത്.

Read Also : സംസ്ഥാനത്ത് മഴ തകർക്കുന്നു ; തിരുവനന്തപുരം ജില്ലയിൽ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം 

അൽ അസ്ഖ പള്ളിയിൽ യാതൊരു നിയന്ത്രണങ്ങളും ഇല്ലാതെ പ്രാർത്ഥിക്കാൻ പലസ്തീൻ ജനതയ്ക്ക് അവകാശമുണ്ട്. ഇസ്രായേൽ ജനതയെപ്പോലെ തന്നെ സുരക്ഷിതമായി ജീവിക്കാനുള്ള എല്ലാ അവകാശവും പലസ്തീനികൾക്കും ഉണ്ടെന്നും കോൺഗ്രസ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.

കിഴക്കൻ ജറുസലേം, ഗാസ, ഇസ്രായേൽ എന്നിവിടങ്ങളിൽ നടക്കുന്ന ആക്രമണങ്ങൾ ലോകത്തെ തന്നെ ആശങ്കയിലാക്കിയിരിക്കുകയാണ്. ആക്രമണത്തിൽ നിരപരാധികളായ നിരവധി മനുഷ്യ ജീവനുകളാണ് പൊലിഞ്ഞത്. ഇതിൽ വൃദ്ധരും പിഞ്ചു കുഞ്ഞുങ്ങളും ഉൾപ്പെടും. പൊതുസ്വത്ത് നശിപ്പിക്കുന്നതും ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. ആക്രമണങ്ങൾ അവസാനിപ്പിക്കാൻ യുഎൻ സുരക്ഷാ സമിതി അടിയന്തിരമായി ഇടപെടണമെന്നും സുരക്ഷാ സമിതി അംഗമായ ഇന്ത്യയും അതിന് വേണ്ടി പ്രയത്‌നിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button