KeralaLatest NewsNews

18 മുതൽ 44 വയസുവരെയുള്ള മുൻഗണനാ വിഭാഗത്തിന്റെ വാക്‌സിനേഷന് നാളെ തുടക്കം; മുന്നൊരുക്കങ്ങൾ പൂർത്തിയായതായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസ് മുതൽ 44 വയസുവരെ പ്രായമുള്ള മുൻഗണനാ വിഭാഗത്തിന്റെ വാക്സിനേഷൻ തിങ്കളാഴ്ച മുതൽ ആരംഭിക്കുന്നു. ഈ പ്രായത്തിലുള്ള അനുബന്ധ രോഗമുള്ളവരെയാണ് ആദ്യ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിനുള്ള മുന്നൊരുക്കങ്ങൾ ആരോഗ്യ വകുപ്പ് നടത്തിയിട്ടുണ്ടെന്ന് മന്ത്രി കെ കെ ശൈലജ അറിയിച്ചു. 18 വയസിനും 44 വയസിനും ഇടയിലുള്ളവർക്ക് വാക്സിൻ നൽകുന്നതിന്റെ മാർഗനിർദേശങ്ങളും ആരോഗ്യ വകുപ്പ് പുറത്തിറങ്ങിയിട്ടുണ്ട്.

Read Also: കുട്ടികളിലെ മാനസികസമ്മർദ്ദം ലഘൂകരിക്കാൻ ടെലിഫോണിലൂടെ കൗൺസിലിംഗ്; അറിയാം കേരളാ പോലീസിന്റെ ചിരി പദ്ധതിയെ കുറിച്ച്

സംസ്ഥാന സർക്കാരിന്റെ https://covid19.kerala.gov.in/vaccine/ എന്ന വെബ്സൈറ്റിൽ മുൻഗണനയ്ക്കായി രജിസ്റ്റർ ചെയ്തവരുടെ വാക്സിനേഷനാണ് നാളെ മുതൽ നടക്കുന്നത്. നൽകിയ രേഖകൾ ജില്ലാ തലത്തിൽ പരിശോധിച്ച ശേഷം അർഹരായവരെ വാക്സിന്റെ ലഭ്യതയും മുൻഗണനയും അനുസരിച്ച് വാക്സിനേഷൻ കേന്ദ്രം, തീയതി, സമയം എന്നിവ വ്യക്തമാക്കി എസ്.എം.എസ് വഴി അറിയിക്കുന്നതാണ്. വാക്സിനേഷൻ കേന്ദ്രത്തിൽ എത്തുമ്പോൾ അപ്പോയിന്റ്മെന്റ് എസ്.എം.എസ്, ആധാറോ മറ്റ് അംഗീകൃത തിരിച്ചറിയൽ രേഖ, അനുബന്ധരോഗ സർട്ടിഫിക്കറ്റ് എന്നിവ കാണിക്കേണ്ടതാണ്.

രണ്ട് ദിവസം കൊണ്ട് ഇതുവരെ 4.88 ലക്ഷത്തിലധികം പേരാണ് ഈ വെബ് സൈറ്റ് സന്ദർശിച്ചത്. ആകെ 1,90,745 പേരാണ് വാക്‌സിനായി രജിസ്റ്റർ ചെയ്തത്. ഇതിൽ 40,000ത്തോളം പേർ രേഖകൾ അപ്‌ലോഡ്‌ ചെയ്തു. അവരിൽ അനുബന്ധ രോഗത്തിനുള്ള രേഖകൾ അപ്‌ലോഡ്‌ ചെയ്തവർക്കാണ് മുൻഗണന നൽകുന്നത്. നിരസിച്ച അർഹരായവർക്ക് മതിയായ രേഖകൾ സഹിതം വീണ്ടും അപേക്ഷിക്കാവുന്നതാണ്.

Read Also: ലോക്ഡൗണില്‍ പ്രതിസന്ധിയിലായ സാധാരണക്കാര്‍ക്ക് ധനസഹായം നല്‍കാന്‍ യോഗി സര്‍ക്കാര്‍

വൺ പേഴ്സൺ വൺ ഇലക്ടോണിക് ഹെൽത്ത് റെക്കോർഡ് എന്ന ഉദാത്തമായ ആശയം കേരളത്തിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ഐ.ടി. വിംഗ് ആയി പ്രവർത്തിക്കുന്ന ഇ-ഹെൽത്ത് പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റാണ് വളരെ ചുരുങ്ങിയ സമയം കൊണ്ട് ഈ സോഫ്റ്റ്‌വെയർ വികസിപ്പിച്ചെടുത്തതെന്നും കെ കെ ശൈലജ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button