COVID 19UAEKeralaLatest NewsNewsInternationalGulf

യുഎഇയില്‍ നഴ്‌സുമാരെ ആവശ്യമുണ്ടെന്ന പരസ്യം കണ്ട് ലക്ഷങ്ങൾ മുടക്കി വിമാനം കയറിയ അഞ്ഞൂറോളം മലയാളി നഴ്‌സുമാർ ദുരിതത്തിൽ

ദുബായ് : യുഎഇയില്‍ കൊവിഡ് വാക്‌സിന്‍ നല്‍കാനെന്ന പേരില്‍ എറണാകുളത്തെ സ്വകാര്യ ഏജന്‍സിയെത്തിച്ച അഞ്ഞൂറോളം മലയാളി നഴ്‌സുമാരാണ് ദുരിതമനുഭവിക്കുന്നത്. രണ്ടരലക്ഷത്തോളം രൂപമുടക്കി ഗള്‍ഫിലെത്തിയവരാണ് പ്രതിസന്ധിയിലായത്.

Read Also : യാസ് ചുഴലിക്കാറ്റ് : തെക്കൻ കേരളത്തില്‍ കൂടുതൽ നാശം വിതയ്ക്കും ; മുന്നറിയിപ്പുമായി കേന്ദ്രം  

എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ‘ടേക്ക് ഓഫ്’ എന്ന സ്ഥാപനത്തില്‍ രണ്ട് ലക്ഷത്തി മുപ്പതിനായിരം രൂപ സര്‍വീസ് ചാര്‍ജ് നല്‍കി ഗള്‍ഫിലെത്തിയവരാണ് തട്ടിപ്പിനിരയായത്. ഒരുലക്ഷം രൂപ പ്രതിമാസ ശമ്പളവും സൗജന്യ താമസവും വാഗ്ദാനം ചെയ്തവര്‍ ദുബായിലെത്തിയപ്പോള്‍ മസാജ് കേന്ദ്രത്തില്‍ ജോലിചെയ്യാന്‍ നിര്‍ബന്ധിച്ചതായി ഇവര്‍ പറയുന്നു, വിവരം പുറത്തു പറഞ്ഞാല്‍ ഇല്ലാതാക്കികളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

നാട്ടില്‍ പോയാല്‍ തുക തിരികെ തരാമെന്ന ഏജന്റുമാരുടെ വാക്കുവിശ്വസിച്ച് ഗള്‍ഫില്‍ നിന്ന് മടങ്ങിയവര്‍ക്കും ഇതുവരെ കാശ് കിട്ടിയില്ല. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിയിൽ പ്രതീക്ഷ അർപ്പിച്ചിരിക്കുകയാണ് ഇവർ ഇപ്പോൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button