Latest NewsKeralaNews

ബ്ലാക്ക് ഫംഗസ്; മരുന്ന് ക്ഷാമം അനുഭവപ്പെട്ടതിന് പിന്നാലെ കേരളത്തിന് ആവശ്യമായ മരുന്ന് എത്തിച്ച് കേന്ദ്രസര്‍ക്കാര്‍

ലൈപോസോമല്‍ ആംഫോടെറിസിന്‍ മരുന്നാണ് എത്തിയത്

തിരുവനന്തപുരം: ബ്ലാക്ക് ഫംഗസിനെ നേരിടാന്‍ കേരളത്തിന് സഹായമെത്തിച്ച് കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനത്ത് മരുന്ന് ക്ഷാമം അനുഭവപ്പെട്ടതിന് പിന്നാലെ കേന്ദ്രം അനുവദിച്ച മരുന്ന് കേരളത്തിലെത്തി. ലൈപോസോമല്‍ ആംഫോടെറിസിന്‍ മരുന്നാണ് എത്തിയത്.

Also Read: പരസ്പരമുള്ള തെറിവിളികളും, ബഹളം വയ്ക്കലുകളും സഹിഷ്ണുതയുള്ള ഒരു ജനതയുടെ അടയാളമാണോ? സിതാര കൃഷ്ണകുമാർ

240 വയല്‍ മരുന്നാണ് കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് അനുവദിച്ചത്. മരുന്ന് എത്തിയതോടെ കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ട മരുന്ന് ക്ഷാമത്തിന് താത്ക്കാലിക പരിഹാരമായിരിക്കുകയാണ്. കേരളത്തിന്റെ ആവശ്യപ്രകാരം എത്തിച്ച മരുന്ന് ഉടന്‍ തന്നെ കെഎംഎസ്‌സിഎല്‍ വഴി ആശുപത്രികളിലേയ്ക്ക് വിതരണം ചെയ്യും.

ഏറ്റവുമധികം ബ്ലാക്ക് ഫംഗസ് രോഗികള്‍ ചികിത്സയിലുള്ളത് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്. 20 പേരാണ് ഇവിടെ മാത്രം ചികിത്സയിലുള്ളത്. മരുന്ന് തീര്‍ന്നതോടെ കൂടുതല്‍ രോഗികളെ പ്രവേശിപ്പിക്കാന‍് കഴിയാത്ത അവസ്ഥയിലായിരുന്നു അധികൃതര്‍. കോഴിക്കോടിന് പുറമെ വിവിധ ജില്ലകളില്‍ ബ്ലാക്ക് ഫംഗസ് ബാധിക്കുന്നവരുടെ എണ്ണം ഉയരുന്നതാണ് ആരോഗ്യ വകുപ്പിനെ ആശങ്കയിലാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button