KeralaLatest NewsNews

പ്രതിഷേധങ്ങൾക്ക് മറുപടിയായി അഡ്മിനിസ്ട്രേറ്റർ ഇന്ന് ലക്ഷദ്വീപിൽ; നേരിൽ കാണാൻ സർവ്വകക്ഷി നേതാക്കൾ

നിലവിൽ സന്ദർശകപാസിൽ എത്തിയവരോട് ഒരാഴ്ചയ്ക്കകം ദ്വീപ് വിടണമെന്ന് അഡ്മിനിസ്ട്രേഷൻ ഉത്തരവിട്ട സാഹചര്യത്തിൽ സന്ദർശകർ നാട്ടിലേക്ക് മടങ്ങിത്തുടങ്ങും.

കവരത്തി: വിവാദങ്ങൾക്ക് വഴിയൊരുക്കിയ ലക്ഷദ്വീപ് വിഷയത്തിൽ പ്രതിഷേധക്കാർക്ക് മറുപടിയായി അഡ്മിനിസ്ട്രേറ്റർ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ഇന്ന് ദ്വീപിലെത്തിയേക്കുമെന്ന് സൂചന. ദ്വീപിലെ പ്രതിഷേധങ്ങൾക്ക് അന്തിമ തീരുമാനമാകുന്ന തരത്തിൽ ലക്ഷദ്വീപ് ബിജെപി പ്രവർത്തകരെയടക്കം ഉൾപ്പെടുത്തി രൂപീകരിച്ച കോർകമ്മിറ്റി അഡ്മിനിസ്ട്രേറ്ററെ നേരിൽകണ്ട് സംസാരിച്ചേക്കും.

Read Also: ബ്ലാക്ക് ഫംഗസിന് മരുന്ന് ലഭ്യമാക്കും; കിടപ്പ് രോഗികൾക്ക് വാക്‌സിൻ നൽകുമെന്നും മുഖ്യമന്ത്രി

എന്നാൽ പരിഷ്കാരങ്ങൾ പിൻവലിക്കാൻ തയ്യാറാകാതിരുന്നാൽ തുടർപ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകാനാണ് കമ്മിറ്റിയുടെ തീരുമാനമെന്ന് റിപ്പോർട്ട്. അതേസമയം ദ്വീപ് കളക്ടർ അസ്കറലിക്കെതിരെ പ്രതിഷേധം നടത്തിയ കൂടുതൽ പേർ കിൽത്താൻ ദ്വീപിൽ അറസ്റ്റിലായി. കൂടാതെ ലക്ഷദ്വീപിൽ ഇന്ന് മുതൽ സന്ദർശകർക്ക് വിലക്ക് നിലവിൽ വരും. നിലവിൽ സന്ദർശകപാസിൽ എത്തിയവരോട് ഒരാഴ്ചയ്ക്കകം ദ്വീപ് വിടണമെന്ന് അഡ്മിനിസ്ട്രേഷൻ ഉത്തരവിട്ട സാഹചര്യത്തിൽ സന്ദർശകർ നാട്ടിലേക്ക് മടങ്ങിത്തുടങ്ങും.

shortlink

Related Articles

Post Your Comments

Related Articles


Back to top button