Latest NewsKeralaNews

മഹാമാരിയിലും കേരളം കുതിക്കുമെന്ന് ഉറപ്പ് നല്‍കുന്ന ബജറ്റാണ് അവതരിപ്പിക്കപ്പെട്ടത്: തോമസ് ഐസക്

ജനുവരിയില്‍ ബജറ്റ് അവതരിപ്പിച്ചപ്പോള്‍ പ്രതിപക്ഷം ഏറെ വിമര്‍ശനമുന്നയിച്ചിരുന്നു

തിരുവനന്തപുരം : മഹാമാരിയിലും കേരളത്തിന്റെ വികസനത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുമെന്ന് ഉറപ്പു നല്‍കുന്ന ബജറ്റാണ് അവതരിപ്പിക്കപ്പെട്ടതെന്ന് മുന്‍ ധനകാര്യ മന്ത്രി ഡോ തോമസ് ഐസക്.
ജനുവരിയില്‍ ബജറ്റ് അവതരിപ്പിച്ചപ്പോള്‍ പ്രതിപക്ഷം ഏറെ വിമര്‍ശനമുന്നയിച്ചിരുന്നു. കേരളത്തെ കടക്കണെയിലേക്ക് കൊണ്ടുപോകുന്നുവെന്നായിരുന്നു വിമര്‍ശനം. എന്നാല്‍ ഇന്ന് പ്രതിപക്ഷനേതാവില്‍ നിന്നും അത്തരം വിമര്‍ശനമൊന്നുമുണ്ടായില്ല. ഈ ഘട്ടത്തില്‍ കടമല്ല, ജനങ്ങളെ സഹായിക്കുന്നതിന് പണം കണ്ടെത്തുകയാണ് പ്രധാന്യമെന്നും ഐസക് പറഞ്ഞു.

‘കേരളത്തിലെ തൊഴില്‍ മേഖലയുള്‍പ്പെട വികസിപ്പിക്കുന്നതിനുള്ള സമീപനം ബജറ്റ് മുന്നോട്ട് വെക്കുന്നു. കോവിഡിനെ പ്രതിരോധിക്കുമെന്ന ആത്മവിശ്വാസം നല്‍കുക മാത്രമല്ല, പ്രതിസന്ധി കാലഘട്ടത്തിലും കേരളം വലിയ കുതിപ്പിലേക്ക് പോവുമെന്ന ഉറപ്പ് കൂടി നല്‍കുന്ന ബജറ്റാണ് അവതരിപ്പിക്കപ്പെട്ടത്’- തോമസ് ഐസക് പറഞ്ഞു.

Read Also : വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ട്രാവൽ ആൻഡ് ടൂറിസം റിപ്പോർട്ടിൽ മുൻനിര സ്ഥാനം നേടി യു.എ.ഇ

പെന്‍ഷന്‍ കുടിശികയാക്കിയവരാണ് യു.ഡി.എഫ്. അത് തീര്‍ത്തത് എല്‍.ഡി.എഫാണ്. ഏത് വിധത്തിലും ജനത്തിന്റെ കയ്യില്‍ പണം എത്തിക്കുക എന്നതാണ് എല്‍.ഡി.എഫ് കാണുന്നത്. മഹാമാരിക്കിടയിലും കേരളത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ സഹായിക്കുന്ന നിരവധി പദ്ധതികളാണ് ബജറ്റിലുണ്ടായിരുന്നതെന്നും തോമസ് ഐസക് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button