COVID 19Latest NewsNewsIndia

ഒരിക്കല്‍ കോവിഡ് രോഗം ബാധിച്ചവർക്ക് പിന്നീട് വൈറസ് ബാധയുണ്ടാകുമോ ? : പുതിയ പഠന റിപ്പോർട്ട് പുറത്ത്

ന്യൂഡല്‍ഹി : രാജ്യത്തെ കോവിഡ് വ്യാപനത്തില്‍ ആശ്വാസകരമായ കുറവാണ് ഇന്നലെ രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,460 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 1,89,232 പേര്‍ രോഗമുക്തി നേടി. ഒരു ഘട്ടത്തില്‍ രാജ്യത്തെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 4 ലക്ഷത്തിന് മുകളിലേക്ക് ഉയര്‍ന്നിരുന്നു.

Read Also : കുറഞ്ഞ വിലയിൽ 5 ജി ഫോണുകളുമായി ജിയോ എത്തുന്നു 

അതേസമയം കഴിഞ്ഞ വര്‍ഷം ഒക്ടോബറിലും ഈ വര്‍ഷം ഫെബ്രുവരിയിലും കോവിഡ് ബാധിച്ചവരെ പരിശോധിച്ച്‌ നടത്തിയ പഠന റിപ്പോർട്ടാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഒരിക്കല്‍ കോവിഡ് 19 വന്നവര്‍ക്ക് പിന്നീടുള്ള പത്ത് മാസത്തേക്ക് വീണ്ടും കൊറോണ വൈറസ് ബാധയുണ്ടാകാനുള്ള സാധ്യത കുറവാണെന്ന് പഠനറിപ്പോർട്ട് സൂചിപ്പിക്കുന്നു. കോവിഡ് ബാധിച്ചവരുടെ ശരീരത്തില്‍ 10 മാസം വരെ വൈറസിനെതിരെയുള്ള ആന്റി ബോഡികള്‍ ഉണ്ടാകുമെന്നും പഠനത്തില്‍ കണ്ടെത്തി.

ഇംഗ്ലണ്ടിലെ 2000ത്തോളം കെയര്‍ ഹോം ജീവനക്കാരെയാണ് യൂണിവേഴ്സിറ്റി കോളജ് ലണ്ടനിലെ ഗവേഷകര്‍ പഠനത്തിന് വിധേയരാക്കിയത്. ഒരിക്കല്‍ കോവിഡ് ബാധിച്ച കെയര്‍ ഹോം താമസക്കാര്‍ക്ക് 10 മാസത്തേക്ക് വീണ്ടും അണുബാധയുണ്ടാകാനുള്ള സാധ്യത അണുബാധ ഉണ്ടാകാത്തവരെ അപേക്ഷിച്ച്‌ 85 ശതമാനം കുറവാണെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. ജീവനക്കാരുടെ കാര്യത്തില്‍ ഇത് 60 ശതമാനം കുറവാണ്. മെഡിക്കല്‍ ജേണലായ ലാന്‍സറ്റിലാണ് പുതിയ പഠനം പ്രസിദ്ധീകരിച്ചത്. ഒരാള്‍ക്ക് രണ്ടു തവണ വൈറസ് ബാധിക്കാനുള്ള സാധ്യത കുറവാണെങ്കിലും ഇത് അസാധ്യമല്ലെന്ന് പഠനം ചൂണ്ടികാണിക്കുന്നുണ്ട്.

അതേസമയം കൊവിഡ് 19 രണ്ടാം തരംഗം ഇന്ത്യയില്‍ നിരവധി ജീവനുകളാണ് കവര്‍ന്നത്. മൂന്നാം തരംഗ മുന്നറിയിപ്പും എത്തിക്കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button