Latest NewsNewsIndia

ലോക്ഡൗണില്‍ ഇളവ് വരുത്തി യോഗി സര്‍ക്കാര്‍

ഉത്തര്‍പ്രദേശ് : ലോക്ഡൗണില്‍ ഇളവ് വരുത്തി ഉത്തര്‍പ്രദേശ്. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് മൂന്ന് ജില്ലകളൊഴികെയുള്ള നിയന്ത്രണങ്ങള്‍ അവസാനിപ്പിച്ചിരിക്കുകയാണ് യുപി. മീററ്റ്, സഹരണ്‍പൂര്‍, ഗോരഖ്പൂര്‍ എന്നീ ജില്ലകളിലാണ് നിയന്ത്രണങ്ങള്‍ തുടരുക. എന്നാല്‍ രാത്രി കര്‍ഫ്യൂ, വാരാന്ത്യ കര്‍ഫ്യൂ എന്നിവ സംസ്ഥാനത്ത് തുടരും.

Read also :  രാജ്യ തലസ്ഥാനം ശുഭപ്രതീക്ഷ നൽകുന്ന കോവിഡ് കണക്കുകളുമായി കൂടുതൽ ഇളവുകളിലേക്ക്

കഴിഞ്ഞ ദിവസം, ബറേലിയിലും ബുലന്ദ്ഷഹറിലും കൂടുതല്‍ ഇളവുകള്‍ അനുവദിച്ചിരുന്നു. ഇതുവരെ 2.23 കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായും സംസ്ഥാന സര്‍ക്കാര്‍ പറയുന്നു. അതേസമയം, 1100 പേര്‍ക്ക് കൂടി ഉത്തര്‍പ്രദേശില്‍ കോവിഡ് സ്ഥിരീകരിച്ചു. 17,000 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ലോക്ഡൗണ്‍ നീക്കാത്ത മൂന്ന് ജില്ലകളിലും 600 ലേറെ പേര്‍ ചികിത്സയിലുണ്ടെന്നാണ് യു.പി സര്‍ക്കാര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button