COVID 19KeralaLatest NewsNews

രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും കൊറോണ വാക്സിന്‍ സൗജന്യമാക്കിയ നരേന്ദ്രമോദിക്ക് അഭിവാദ്യങ്ങള്‍: ഷെയിന്‍ നിഗം

18 വയസിന് മുകളില്‍ ഉള്ളവര്‍ക്കെല്ലാം കേന്ദ്രം സൗജന്യമായി വാക്സിന്‍ നല്‍കും.

കൊച്ചി: കൊറോണ വാക്‌സിന്റെ വിതരണത്തിന്റെ ചുമതല പൂര്‍ണമായും കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുന്നുവെന്നും രാജ്യത്തെ എല്ലാ പൗരന്മാർക്കും കൊറോണ വാക്സിന്‍ സൗജന്യമായി ലഭ്യമാക്കുമെന്നും ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. മോദിയുടെ ഈ തീരുമാനത്തെ അഭിനന്ദിച്ചും പിന്തുണച്ചും നടന്‍ ഷെയിന്‍ നിഗം.

‘ഇന്ത്യയിലെ മുഴുവന്‍ പൗരന്മാര്‍ക്കും വാക്‌സിന്‍ സൗജന്യമാക്കിയ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുടെ തീരുമാനത്തിന് അഭിവാദ്യങ്ങള്‍’ എന്നാണ് ഷെയിന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

read also: ഗോമൂത്രവും ചാണകവും ഉപയോഗിച്ച്‌ ‘പഞ്ചഗവ്യ ഘൃതം’: ഓര്‍മ്മ ശക്തിക്കുള്ള ഔഷധം പുറത്തിറക്കി പിണറായി സര്‍ക്കാര്‍

എല്ലാ സംസ്ഥാനങ്ങളിലേക്കും സൗജന്യ വാക്സിനുകള്‍ എത്തിക്കും. ഇതിനായി കേന്ദ്രം 75 ശതമാനം വാകസിന്‍ സംഭരിക്കും. 18 വയസിന് മുകളില്‍ ഉള്ളവര്‍ക്കെല്ലാം കേന്ദ്രം സൗജന്യമായി വാക്സിന്‍ നല്‍കും. ഈ മാസം 21 മുതല്‍ ഇതു നടപ്പിലാക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button