KeralaCinemaMollywoodLatest NewsNewsEntertainment

പ്രശസ്ത ഗാനരചയിതാവ് പൂവച്ചൽ ഖാദർ അന്തരിച്ചു

തിരുവനന്തപുരം : കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദർ (72) അന്തരിച്ചു. കോവിഡ് ബാധയെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ രാത്രി 12.15ന് ആയിരുന്നു അന്ത്യം. ഹൃദയ സ്തംഭനമാണ് മരണകാരണമെന്ന് ബന്ധുക്കള്‍ അറിയിച്ചു. സംസ്കാരം പൂവച്ചല്‍ ജുമാ മസ്ജിദില്‍ ഇന്ന് നടക്കും.

മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ഒരുപിടി ഗാനങ്ങളുടെ ശില്‍പിയാണ് പൂവച്ചല്‍ ഖാദര്‍. മുന്നൂറിലേറെ ചിത്രങ്ങളിലായി രണ്ടായിരത്തോളം ഗാനങ്ങളെഴുതി. 1972ലാണ് സിനിമയ്ക്ക് പാട്ടെഴുതുന്നത്. കോഴിക്കോട്ട് ജോലി ചെയ്യുന്നതിനിടെ ‘കവിത’ എന്ന സിനിമയ്ക്കു പാട്ടെഴുതിയാണ് തുടക്കം. ചാമരം, ചൂള, തകര, പാളങ്ങള്‍, ബെല്‍റ്റ് മത്തായി, ശ്രീ അയ്യപ്പനും വാവരും, ആട്ടകലാശം, തമ്മില്‍ തമ്മില്‍, സന്ദര്‍ഭം, കായലും കയറും, താളവട്ടം, ദശരഥം തുടങ്ങിയ ചിത്രങ്ങളിലെ പാട്ടുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button