COVID 19KeralaLatest NewsNewsIndia

ഓൺലൈൻ ക്ലാസുകൾ കുട്ടികളില്‍ ശാരീരിക ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് പഠനം

കൊച്ചി: ഓൺലൈൻ ക്ലാസുകൾ കുട്ടികളില്‍ ശാരീരിക ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് പഠനം. ഗോദ്രെജ് ഇന്റീരിയോ ഈയിടെ നടത്തിയ സര്‍വെയില്‍ ആണ് അമ്പരപ്പിക്കുന്ന കാര്യങ്ങൾ കണ്ടെത്തിയത്.

Read Also : സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക്ഡൗൺ : അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ 

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 3 മുതല്‍ 15 വയസുവരെ പ്രായമുള്ള സ്‌കൂള്‍ കുട്ടികളുടെ ശൈലികളാണ് പഠനത്തിന് വിധേയമാക്കിയത്. വീട്ടിലിരുന്ന് പഠിക്കുന്ന 350 കുട്ടികളിലാണ് ഈ പഠനം നടത്തിയത്.

കുട്ടികള്‍ ദിവസവും 4-6 മണിക്കൂര്‍ വിവിധ ഗാഡ്ജെറ്റുകളില്‍ ചെലവഴിക്കുന്നുണ്ടെന്ന് മാതാപിതാക്കള്‍ സമ്മതിക്കുന്നു. ലോക്ക്ഡൗണ്‍ മൂലം സ്‌കൂള്‍ പൂട്ടുന്നതിന് മുമ്പ് അവര്‍ ഉപയോഗിച്ചിരുന്നതിനേക്കാള്‍ 2-3 മണിക്കൂര്‍ കൂടുതലാണിത്. ഇത് കുട്ടികളില്‍ മാനസിക, ശാരീരിക കുഴപ്പങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് പഠനം തെളിയിക്കുന്നു.

22 ശതമാനം കുട്ടികളും കട്ടിലില്‍ ഇരുന്നാണ് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുത്തത്. 14 ശതമാനം പേരാകട്ടെ നിലത്തിരുന്നും ക്ലാസില്‍ പങ്കെടുത്തെന്ന് പഠനത്തില്‍ കണ്ടെത്തി. 41 ശതമാനം കുട്ടികളും കണ്ണിന് ബുദ്ധിമുട്ടുണ്ടെന്ന് പരാതിപ്പെട്ടു. 52 ശതമാനം കുട്ടികള്‍ക്കും ദിവസവും ഓണ്‍ലൈന്‍ ക്ലാസുകളുണ്ടെന്നും പഠനത്തില്‍ വ്യക്തമായി. 36 ശതമാനത്തിന് ആഴ്ചയില്‍ നാലു തവണ മാത്രമാണ് ക്ലാസുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button