Latest NewsNewsIndia

രാജ്യത്തെ പ്രമുഖ ട്രേഡിംഗ് പ്ലാറ്റ്‌ഫോമിൽ നിന്ന് 3.4 ദശലക്ഷത്തിലധികം ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നു

കൊച്ചി: രാജ്യത്തെ പ്രമുഖ ട്രേഡിംഗ് പ്ലാറ്റ്‌ഫോമിൽ നിന്ന് 3.4 ദശലക്ഷത്തിലധികം ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നെന്ന് റിപ്പോർട്ട്. കൊച്ചി ആസ്ഥാനമായ സൈബർ സുരക്ഷാ സ്റ്റാർട്ടപ്പ് കമ്പനിയായ ടെക്‌നിസാന്റാണ് വിവര ചോർച്ച സംബന്ധിച്ച കാര്യങ്ങൾ പുറത്തുവിട്ടത്. ടെക്നിസാന്റിന്റെ ഡിജിറ്റൽ റിസ്ക് മോണിറ്ററിംഗ് ടൂൾ ആയ ‘ഇന്റഗ്രിറ്റെ’ ആണ് സുരക്ഷാ ലംഘനം തിരിച്ചറിഞ്ഞത്.

Read Also : ട്വിറ്ററിന് ബദലായി മൂന്ന് മെയ്ഡ് ഇൻ ഇന്ത്യ ആപ്പുകൾ : മൈക്രോബ്ലോഗിംഗ് സേവന ആപ്പുകളെ കുറിച്ച് കൂടുതലറിയാം 

പേര്, ഉപഭോക്തൃ ഐഡി, കോൺടാക്റ്റ് നമ്പർ, ഇമെയിൽ ഐഡി, ട്രേഡ് ലോഗിൻ ഐഡി, ബ്രാഞ്ച് ഐഡി, നഗരം, രാജ്യം എന്നിവ ഉൾപ്പെടുന്ന വ്യക്തിഗത തിരിച്ചറിയൽ വിവരങ്ങളാണ് (പിഐഐ) ചോർന്നിരിക്കുന്നത്.

ഉപഭോക്താക്കളുടെ വിവരങ്ങൾ ഒരു ഡാറ്റ ഷെയറിങ് പ്ലാറ്റ്ഫോമിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരിക്കുകയായിരുന്നു. എന്നാൽ 2021 ജൂൺ 15 ന് ഈ വിവരങ്ങൾ പരസ്യമാക്കപ്പെടുകയായിരുന്നു. സൈബർ കുറ്റവാളികൾ ഡാറ്റാബേസിലെ ഇത്തരം വിവരങ്ങൾ ഉപയോഗിച്ച് നിരവധി ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ഓൺലൈനിലൂടെയും ഫോണിലൂടെയും പലതരം ഡാറ്റാ തട്ടിപ്പുകളും നടത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button