KeralaNattuvarthaLatest NewsNews

10 വർഷങ്ങൾക്ക് മുമ്പ് ഐസ്ക്രീമും നാരങ്ങാ വെള്ളവും വിറ്റ് ജീവിച്ച സ്ഥലത്ത് ഇന്ന് എസ് ഐ; സോഷ്യൽ മീഡിയയിൽ താരമായി ആനി ശിവ

2016 ൽ ആദ്യം കോൺസ്റ്റബിൾ ജോലി. അഞ്ചു വർഷങ്ങൾക്ക് ഇപ്പുറത്ത് എസ് ഐ

വർക്കല : കാലത്തിനോട് തന്റെ വഴികളിലൂടെ പ്രതികാരം തീർത്ത ആനി ശിവയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. കഠിനമായ പ്രവർത്തനത്തിലൂടെ ജീവിത വഴികളിൽ വിജയം നേടിയ ആനി ശിവ യുവതലമുറയ്ക്ക് ഒരു പ്രചോദനം കൂടിയാണ്.

സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ആയി പ്രമോഷൻ ലഭിച്ച ആനിയെക്കുറിച്ചു സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു പോസ്റ്റ് ഇങ്ങനെ.. ”10 വർഷങ്ങൾക്ക് മുമ്പ് വർക്കല ശിവഗിരി തീർഥാടനത്തിന് ഐസ് ക്രീമും നാരങ്ങാ വെള്ളവും വിറ്റ് ജീവിച്ച അതേ സ്ഥലത്ത് Anie Siva ഇന്ന് സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്.. ഇതിലും വലുതായി എങ്ങനെ ആണ് ഇന്നലെകളോട് റിവഞ്ച് ചെയ്യാനാകുക… 💪💪💪”

read also: ‘എന്തൊരു ബിഡലാണിത്? എം.വി.ജയരാജാ ആരെ പറ്റിക്കാനാണ് ഈ തട്ടിപ്പ്’: സി.പി.എമ്മിനെതിരെ ആഞ്ഞടിച്ച് കെ.സുരേന്ദ്രൻ

2016 ൽ ആദ്യം കോൺസ്റ്റബിൾ ജോലി. അഞ്ചു വർഷങ്ങൾക്ക് ഇപ്പുറത്ത് എസ് ഐ. തീർച്ചയായും ഇതൊരു പ്രതികാരം തന്നെയാണ്. താൻ പടവെട്ടിയ ഇന്നലകളോട് ആനിയുടെ മധുര പ്രതികാരം. ഒരു ഗവണ്മെന്റ് ജോലിക്ക് വേണ്ടി തയ്യാറെടുക്കുന്നവരിൽ ഒരാൾക്ക് എങ്കിലും ഉപകാരപ്പെടും എന്ന വിശ്വാസത്തിൽ എന്റെ ജീവിതത്തിൽ നിന്നും അടർത്തിയെടുത്ത ഒരു ഏട് എന്ന ക്യാപ്ഷ്യനോടെ 2014 ജൂൺ മുതൽ ലക്ഷ്യയിൽ സബ് ഇൻസ്പെക്ടർ ക്രാഷ് കോഴ്സിന് ചേർന്നതിനെക്കുറിച്ചും തന്റെ പഠന വഴികളെ കുറിച്ചും ആനി മുൻപ് പങ്കുവച്ചത് വൈറൽ ആയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button