KeralaCinemaLatest NewsNewsEntertainment

സിനിമ സ്വപ്​നം കാണുന്നവർക്കായി ഒരു ഒ ടി ടി പ്ലാറ്റ്‌ഫോം : ‘മാറ്റിനി’ യുടെ ഉൽഘാടനം ഇന്ന്

കൊച്ചി : സിനിമ ആഗ്രഹിക്കുന്നവരെയും സിനിമക്ക് ആവശ്യമുള്ളവരെയും തമ്മില്‍ ആധികാരികമായി ബന്ധിപ്പിക്കാന്‍ പ്രൊജക്റ്റ്‌ ഡിസൈനര്‍ ബാദുഷയും നിര്‍മ്മാതാവ് ഷിനോയ് മാത്യുവും സാരഥികളായി ആരംഭിച്ച ഒ ടി ടി പ്ലാറ്റ്‌ഫോം ആണ് “മാറ്റിനി”.

Read Also : മദ്യപിച്ച് വാഹനമോടിച്ചത് ചോദ്യം ചെയ്ത പൊലീസുകാരെ തല്ലിച്ചതച്ച് യുവാക്കൾ

മാറ്റിനിയുടെ ഔദ്യോഗിക ഉല്‍ഘാടനം പ്രശസ്ത നടനും സംവിധായകനുമായ
പ്രിഥ്വിരാജ് ഇന്ന് നിര്‍വഹിക്കും. പുതുമുഖങ്ങളും പ്രതിഭാധനരുമായ അഭിനേതാക്കളെയും ടെക്നീഷ്യന്‍സിനെയുമെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ട് എസ്ക്ലൂസിവ് ആയ വെബ്സീരിസുകള്‍, സിനിമകള്‍, ഷോര്‍ട്ട് ഫിലിമുകള്‍ എന്നിവ നിര്‍മ്മിച്ചുകൊണ്ടായിരിക്കും പ്രാരംഭ ഘട്ടത്തില്‍ മാറ്റിനിയുടെ പ്രവര്‍ത്തന മാതൃക.

കൂടാതെ അനാവശ്യ ചിലവുകളും ആശയക്കുഴപ്പങ്ങളും ഒഴിവാക്കി സിനിമകളുടെ ഓഡീഷനുകളും നേരിട്ട് ഈ പ്ലാറ്റ്ഫോമിലൂടെ സൗകര്യപൂര്‍വം നടത്താന്‍ അവസരമൊരുക്കുന്നു. രജിസ്ട്രേഷനിലൂടെ, മാറ്റിനിയുടെ സ്വന്തം നിര്‍മ്മാണ പ്രോജക്റ്റുകള്‍ കൂടാതെ, നിരവധി ഒഡീഷനുകളിലേക്കും സംവിധായകരിലേക്കും നിര്‍മ്മാതാക്കളിലേക്കുമെല്ലാം ആപ്പ്ളിക്കന്‍സിന്റെ ഡാറ്റാ ബേസുകള്‍ ലഭ്യമാക്കുന്ന ഓപ്പണ്‍ ആയിരിക്കുന്ന ഒരു ടാലന്റ് പൂള്‍ ആയിട്ടായിരിക്കും മാറ്റിനി പൊതുവെ പ്രവര്‍ത്തിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button