NewsDevotional

ഭഗവാൻ മഹാവിഷ്ണുവിനെ പൂജിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഭഗവാൻ വിഷ്ണുവിനെ ആരാധിക്കുന്നതിലൂടെ ഭക്തർക്ക് സന്തോഷവും ആരോഗ്യവും സമ്പത്തും സമൃദ്ധിയും ഉണ്ടാകും. വിഷ്ണുവിനെ പൂജിക്കുമ്പോൾ മഞ്ഞ വസ്ത്രങ്ങൾ ധരിക്കണം. പൂജ സമയം എല്ലാ വസ്തുക്കളും മഞ്ഞ നിറത്തിലുള്ളതായാൽ വളരെ ഉത്തമം.

മഞ്ഞ നിറത്തിലുള്ള കാര്യങ്ങൾ ദാനം ചെയ്യുന്നത് മനസ്സിന് സമാധാനവും വീട്ടിൽ സന്തോഷവും ലഭിക്കുന്നു. എവ്യാഴാഴ്ച കറുപ്പോ മറ്റ് നിറങ്ങളിലുള്ള സാധാനങ്ങളോ ദാനം ചെയ്യരുത്. ഇത് ചെയ്താൽ അന്നേ ദിവസം നിങ്ങൾ മഹാവിഷ്ണുവിന് നൽകുന്ന പൂജ ഫലരഹിതമാകും എന്നാണ് പറയപ്പെടുന്നത്.

വിവാഹത്തിൽ തടസ്സങ്ങളുണ്ടെങ്കിൽ വിഷ്ണുവിനെ പ്രീതിപ്പെടുത്താൻ മഞ്ഞൾ ദാനം ചെയ്യണം. മഞ്ഞ നിറത്തിലുള്ള ഭക്ഷണം വ്യാഴാഴ്ച ദാനം ചെയ്യുന്നത് ഭാഗ്യം നൽകുന്നു. ഇത് ജോലി സംബന്ധമായ പ്രശ്‌നങ്ങളിൽ നിന്നും മുക്തി നൽകുന്നു.

വിഷ്ണുവിന്റെ ക്ഷേത്രത്തിൽ മാമ്പഴം ദാനം ചെയ്യുന്നത് ജീവിതത്തിൽ സന്തോഷം നൽകുന്നു. ഇതിലൂടെ കുടുംബ പ്രശ്‌നങ്ങൾ ഒഴിവാകുമെന്നാണ് വിശ്വാസം.

shortlink

Related Articles

Post Your Comments

Related Articles


Back to top button