KeralaLatest NewsNews

സംസ്ഥാന വനിത കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തിന് സിപിഎമ്മില്‍ പിടിവലി : ചരട് വലിച്ച് കണ്ണൂര്‍-തെക്കന്‍ ലോബികള്‍

കണ്ണൂര്‍: സംസ്ഥാന വനിത കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തിന് സിപിഎമ്മില്‍ പിടിവലി. പി.കെ ശ്രീമതിയെ പരിഗണിക്കുന്നതിനായി കണ്ണൂര്‍ ലോബി പിടിമുറുക്കി. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗമായ ഇ.പി ജയരാജന്റെ നേതൃത്വത്തിലാണ് ശ്രീമതിക്കായി കരുക്കള്‍ നീക്കുന്നത്. എന്നാല്‍ മുന്‍ മന്ത്രി മേഴ്സിക്കുട്ടിയമ്മ, ടി.എന്‍ സീമ എന്നിവര്‍ക്കായി തിരുവിതാംകൂറിലെ നേതാക്കളും നീക്കം നടത്തുന്നുണ്ട്. വെള്ളിയാഴ്ച ചേരുന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗം ഈ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നാണ് സിപിഎം നേതാക്കള്‍ നല്‍കുന്ന വിവരം. നെരുവമ്പ്രം യു.പി സ്‌കൂള്‍ അദ്ധ്യാപികയായിരിക്കെ സര്‍വീസില്‍ നിന്നും സ്വയം വിരമിച്ച ശ്രീമതി പാര്‍ട്ടിയിലെ സീനിയര്‍ വനിതാ നേതാക്കളിലൊരാളാണ്.

Read Also : വാര്‍ത്തകളിലൂടെ താരമായ വര്‍ക്കല എസ്.ഐ ആനി ശിവയ്ക്ക് സ്ഥലം മാറ്റം

വനിതാ കമ്മിഷന്‍ അധ്യക്ഷ പദവിയേറ്റെടുക്കാന്‍ തനിക്ക് താല്‍പര്യമുണ്ടെന്ന് പി.കെ.ശ്രീമതി പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതായും സൂചനയുണ്ട്. സ്ത്രീധനവിരുദ്ധ സമീപനം സ്വീകരിക്കണമെന്ന പ്രചാരണത്തിലും ശ്രീമതി മുന്നിലുണ്ട്. വിവാഹ ശേഷം സ്ത്രീകള്‍ പുരുഷന്മാരുടെ വീട്ടില്‍ കഴിയുന്ന രീതി തന്നെ മാറ്റണം എന്നാണ് ശ്രീമതി അഭിപ്രായപ്പെടുന്നത്. ആചാരങ്ങളില്‍ മാറ്റം വരണമെന്നും വിവാഹ ശേഷം കണ്ണൂരിലെ മുസ്ലിം കുടുംബങ്ങളിലേതുപോലെ വരന്‍ വധുവിന്റെ വീട്ടിലേക്ക് വരട്ടെയെന്നും ശ്രീമതി ടീച്ചര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. പെണ്‍കുട്ടികളെ പച്ചക്ക് തിന്നുന്ന പിശാചുക്കളെ വെറുതെ വിടരുതെന്നും അവര്‍ വ്യക്തമാക്കി. പെണ്‍കുട്ടികളെ കുരുതി കൊടുക്കുന്ന കാടത്തം അവസാനിപ്പിക്കണമെന്നും അവര്‍ പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button