Latest NewsKeralaNews

നിങ്ങളുടെ പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ ഞങ്ങളുടെ കൈയിലാണ് ഉള്ളതെന്ന് കുമ്മനം പറഞ്ഞു: മുരളീധരന്‍

എന്ത് സ്വര്‍ണം കടത്തിയാലും കുറെ കിറ്റ് കൊടുത്താല്‍ തെരഞ്ഞെടുപ്പ് ജയിക്കാമെന്നാണ് സിപിഎമ്മിന്റെ വിചാരം

കോഴിക്കോട്: രണ്ടാം ഇടതു സർക്കാരിനെ പ്രതിസന്ധിയിൽ ആക്കുകയാണ് അണികളുടെ സ്വർണ്ണ വേട്ട. എന്നാൽ കള്ളപ്പണ, സ്വര്‍ണക്കടത്തുകേസുകളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പര സഹായസംഘങ്ങളായി പ്രവർത്തിക്കുകയാണെന്നും ജ്യൂഡിഷ്യല്‍ അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരന്‍. ഈ കേസുകളിലും ജ്യൂഡിഷ്യല്‍ അന്വേഷണം നടത്തിയാല്‍ മാത്രമെ സത്യാവസ്ഥ പുറത്തുവരികയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

read also: വ്യാജ വാക്‌സിനേഷന്‍ ക്യാമ്പ്: കുത്തിവെച്ചത് ഉപ്പുവെള്ളം, 10 പേർ അറസ്റ്റിൽ, ആന്റിബോഡി പരിശോധന നടത്തുമെന്ന് മന്ത്രി

”എന്ത് സ്വര്‍ണം കടത്തിയാലും കുറെ കിറ്റ് കൊടുത്താല്‍ തെരഞ്ഞെടുപ്പ് ജയിക്കാമെന്നാണ് സിപിഎമ്മിന്റെ വിചാരം. വോട്ട് ചെയ്തവരെ വഞ്ചിക്കുകയാണ് സിപിഎം ചെയ്തത്. ദിവസം 24 മണിക്കൂറും കോണ്‍ഗ്രസ് -ബിജെപി സഹകരണമെന്നാണ് സിപിഎം പറയാറ്. സത്യത്തില്‍ സിപിഎമ്മും ബിജെപിയും തമ്മിലാണ് കൂട്ട്. ഇപ്പോള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മാര്‍ക്‌സിസ്റ്റുപാര്‍ട്ടിയെ വെല്ലുവിളിക്കുകയാണ്. ഒരുഘട്ടത്തില്‍ കെ സുരേന്ദ്രന്റെ മകനെ അറസ്റ്റ് ചെയ്യുമെന്ന് വരെ പറഞ്ഞിരുന്നു. അപ്പോഴാണ് കുമ്മനം പറഞ്ഞത് നിങ്ങളുടെ പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ ഞങ്ങളുടെ കൈയില്‍ ഉണ്ട്. ആ ഭീഷണിയ്ക്ക് പിന്നാലെ കൊടകരക്കുഴല്‍പ്പണക്കേസിനെ പറ്റി കേള്‍ക്കാനെ ഇല്ല”- മുരളീധരന്‍ പരിഹസിച്ചു.

സ്വര്‍ണക്കടത്തിനെ സംരക്ഷിക്കുന്ന നിലപാടിനെതിരെ യുഡിഎഫിന്റെ നേതൃത്വത്തില്‍ ശക്തമായ സമരമാണ് വേണ്ടത്. കോവിഡ് വ്യാപനമാണ് ഞങ്ങളെ തടഞ്ഞുനിര്‍ത്തത്. അത് അഴിമതിയ്ക്കുള്ള മറയായി കേരള സര്‍ക്കാര്‍ കാണുന്നു. ഇത് തേച്ച്‌ മായ്ക്കാന്‍ എത്രശ്രമിച്ചാലും യുഡിഎഫ് ശക്തമായി നേരിടുമെന്നും മുരളീധരന്‍ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button