COVID 19Latest NewsKeralaNews

ടെസ്റ്റ് പോസിറ്റിവിറ്റി മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ഇന്നുമുതൽ കർശന നിയന്ത്രണങ്ങൾ

തിരുവനന്തപുരം : ടെസ്റ്റ് പോസിറ്റിവിറ്റി മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ഇന്നുമുതൽ കർശന നിയന്ത്രണങ്ങൾ. കോവിഡ് വ്യാപനം കുറയാത്ത പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കുന്നത്.

Read Also : എസ്ബിഐ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക് : പുതിയ പരിഷ്‌കരണം ഇന്ന് നിലവില്‍ വരും 

18 ന് മുകളിൽ ടിപിആർ ഉള്ള സ്ഥലങ്ങൾ ഇന്നുമുതൽ ട്രിപ്പിൾ ലോക്ക്ഡൗണാണ്. പന്ത്രണ്ടിനും പതിനെട്ടിനും ഇടയിലുള്ള സ്ഥലങ്ങളിൽ ലോക്ക്ഡൗണും, ആറിനും പന്ത്രണ്ടിനും ഇടയ്ക്കുള്ള സ്ഥലങ്ങളിൽ സെമി ലോക്ക്ഡൗണുമാണ്. ടിപിആർ 6ന് താഴെയുള്ള സ്ഥലങ്ങളിൽ മാത്രമാകും ഇളവുകൾ.

തിരുവനന്തപുരത്ത് 13 പഞ്ചായത്തുകളിൽ ട്രിപ്പിൾലോക്ക്ഡൗണും, 19 തദ്ദേശസ്ഥാപന പരിധികളിൽ ലോക്ക്ഡൗണുമാണ്. തിരുവനന്തപുരം നഗരമുൾപ്പടെ 34 പ്രദേശങ്ങൾ സെമി ലോക്ക്ഡൗണിലാണ്. എട്ട് ഇടത്ത് മാത്രമാണ് ഇളവുകളുള്ളത്.

ബസുകളിൽ പരിധിയിൽ കൂടുതൽ യാത്രക്കാർ പാടില്ല. റേഷൻ കടകൾ രാവിലെ 8.30 മുതൽ പകൽ 12 വരെയും വൈകിട്ട്‌ 3.30 മുതൽ 6.30 വരെയും പ്രവർത്തിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button