KeralaLatest NewsNews

തിരുവനന്തപുരത്ത് ബൈക്കിൽ മദ്യ വിൽപ്പന നടത്തിയ യുവാവ് പിടിയില്‍

ഉള്ളൂര്‍ : തിരുവനന്തപുരത്ത് അനധികൃതമായി ബൈക്കിൽ മദ്യ വിൽപ്പന നടത്തിയ യുവാവ് പിടിയില്‍. ഇന്നലെ രാത്രി 8ന് മണ്ണന്തല മുക്കോലയിലാണ് സംഭവം. ഉള്ളൂര്‍ ചീനവിള പനയിച്ചറകോണം സ്വദേശി രതീഷിനെയാണ് (37) എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടിയത്.

Read Also : തെളിവെടുപ്പിനിടെ രക്ഷപെടാന്‍ ശ്രമം : പീഡനക്കേസ് പ്രതിയായ മതപുരോഹിതനെ പോലീസ് വെടിവച്ച് വീഴ്ത്തി 

ബൈക്കില്‍ 25 കുപ്പി വില്പനയ്ക്കായി കൊണ്ടു വന്നപ്പോഴാണ് എക്സൈസ് സംഘം ഇയാളെ പിടികൂടിയത്. ഇയാളില്‍ നിന്ന് 4500 രൂപയും വാഹനവും പിടിച്ചെടുത്തു. ലോക്ക് ഡൗണിന്റെ മറവില്‍ വന്‍ തോതില്‍ ഗോവയില്‍ നിന്നെത്തിച്ചതാണ് ഈ മദ്യമെന്ന് എക്സൈസ് സംഘം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button