Latest NewsNewsIndia

വിദ്യാര്‍ത്ഥികള്‍ക്ക് പുതുക്കിയ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി സിബിഎസ്ഇ

 

ന്യൂഡല്‍ഹി : കോവിഡ് സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുതുക്കിയ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി സിബിഎസ്ഇ.
2021-2022 അദ്ധ്യയന വര്‍ഷത്തിലെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്കുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്. അദ്ധ്യായന വര്‍ഷത്തെ രണ്ട് ടേമാക്കി തിരിക്കുവാനാണ് തീരുമാനം. ഓരോ ടേമിനും 50 ശതമാനം വച്ച് സിലബസുകള്‍ വിഭജിക്കും. ആദ്യ ടേമിന്റെ പരീക്ഷ നവംബറിലും അവസാന പരീക്ഷ മാര്‍ച്ച് – ഏപ്രില്‍ മാസങ്ങളിലായും നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്.

Read Also : വിഴിഞ്ഞത്ത് പന്ത്രണ്ടുകാരൻ വീടിനുളളിലെ ജനൽക്കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ

രാജ്യത്തെ കോവിഡ് സാഹചര്യം വിദ്യാര്‍ഥികളെ കൂടുതല്‍ ആശങ്കയിലാക്കിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് നിരവധി തവണ കോടതിയില്‍ പരാതി നല്‍കുകയും ഹര്‍ജികള്‍ പരിഗണിക്കുകയുമുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ വര്‍ഷത്തിലേക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം സിബിഎസ്ഇ പുറത്തിറക്കിയിരിക്കുന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button