COVID 19KeralaNattuvarthaLatest NewsNews

ബ്യൂട്ടി പാര്‍ലറുകൾ തുറക്കണം, അനുമതിയില്ലെങ്കിൽ സ്വന്തം നിലയ്ക്ക് കടകൾ തുറക്കും: സർക്കാരുമായി തുറന്ന പോരിന് വ്യാപാരികൾ

കോഴിക്കോട്​: സർക്കാരിനെതിരെ പ്രതിഷേധവുമായി വ്യാപാരികൾ രംഗത്ത്. എല്ലാ ദിവസവും കടകൾ തുറക്കാന്‍ അനുമതി നല്‍കാത്തതിനാല്‍ മറ്റന്നാള്‍ മുതല്‍ സ്വന്തം നിലയ്ക്ക്​ കടകള്‍ പൂര്‍ണമായും തുറക്കുമെന്നാണ് വ്യാപാരികൾ അറിയിച്ചിരിക്കുന്നത്. നിലവില്‍ സർക്കാർ പ്രഖ്യാപിച്ച ഇളവുകള്‍ പര്യാപ്​തമല്ലെന്ന്​ വ്യാപാരി വ്യവസായ ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ്​ ടി. നസറുദ്ദീന്‍ പറഞ്ഞു. സർക്കാരിന്റെ അശാസ്ത്രീയമായ നടപടികൾക്കെതിരെ പ്രതിഷേധം കനക്കുകയാണ്.

Also Read:രാജ്യത്ത് സ്പുട്‌നിക് വാക്‌സിൻ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് നിര്‍മാതാക്കള്‍

കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തുടനീളമുണ്ടായ പ്രതിഷേധത്തിന്റെ ഭാഗമായി സർക്കാർ നിയന്ത്രണങ്ങളിൽ മാറ്റം വരുത്തിയെങ്കിലും അത്‌ അശാസ്ത്രീയമാണെന്നാണ് വ്യാപാരികൾ പറയുന്നത്. കഴിഞ്ഞ ഒന്നരവര്‍ഷമായി വന്‍ പ്രതിസന്ധിയാണ്​ കച്ചവടക്കാര്‍ നേരിടുന്നത്​. പെരുന്നാള്‍ കച്ചവടവും കൂടി കിട്ടിയില്ലെങ്കില്‍ മിക്കവരും പൂട്ടിപോകേണ്ടി വരും. അതുകൊണ്ട് തന്നെ പ്രതിഷേധം ശക്തമാക്കാൻ തന്നെയാണ് വ്യാപാരികളുടെ തീരുമാനം.

അതേസമയം ബ്യൂട്ടി പാര്‍ലറുകള്‍ ഇനിയും തുറക്കാനനുവദിക്കാത്തതില്‍ ബ്യൂട്ടിഷ്യന്മാരും തെരുവിലിറങ്ങിയിട്ടുണ്ട്. കടകള്‍ ചില ദിവസങ്ങളില്‍ മാത്രം തുറക്കുന്നതിലെ അശാസ്ത്രീയതയാണ് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button