KeralaLatest NewsNews

ഓൺലൈൻ ക്ലാസ്: ഓരോ കുട്ടിയ്ക്കും ഡിജിറ്റൽ പഠനോപകരണം: നടപടി ആരംഭിച്ച് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: ഒരു വീട്ടിൽ ഒരു ഡിജിറ്റൽ പഠനോപകരണം ഉറപ്പാക്കുകയെന്ന നയത്തിൽ മാറ്റവുമായി വിദ്യാഭ്യാസ വകുപ്പ്. ഓരോ വിദ്യാർഥിക്കും ഒരു സ്മാർട്‌ഫോണോ ടാബോ വീതം ഉറപ്പാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യം. ഇതിനായുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. രക്ഷിതാക്കൾ ജോലിക്കു പോകുമ്പോൾ ഫോൺ കൊണ്ടുപോകുന്നത് കുട്ടികളുടെ ഡിജിറ്റൽ പഠനത്തെ ബാധിക്കുന്നതായി വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയിരുന്നു. രണ്ടോ മൂന്നോ കുട്ടികളുള്ള വീട്ടിൽ എല്ലാ കുട്ടികൾക്കും ഫോൺ ലഭ്യമാവാത്ത അവസ്ഥയുമുണ്ടെന്നും ബോധ്യപ്പെട്ടിരുന്നു.

Read Also: ഡാറ്റാ സംഭരണ മാനദണ്ഡങ്ങൾ പാലിച്ചില്ല: പുതിയതായി ഉപഭോക്താക്കളെ ചേർക്കുന്നതിൽ നിന്ന് മാസ്റ്റർ കാർഡിനെ വിലക്കി ആർബിഐ

ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് ഓരോ കുട്ടിക്കും ഡിജിറ്റൽ ഉപകരണം ഉറപ്പാക്കാൻ തീരുമാനിച്ചത്. വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമായോ എന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്വം ക്ലാസ് ടീച്ചർക്കാണ്. ഓരോ സ്‌കൂളിലെയും മുഴുവൻ കുട്ടികളെയും 4 ഗ്രൂപ്പായി തിരിക്കും.

വീട്ടിൽ നിന്ന് രണ്ടാമത്തെ കുട്ടിക്കും ഡിജിറ്റൽ പഠനോപകരണം വാങ്ങി നൽകാൻ രക്ഷിതാക്കൾക്കു ശേഷിയുണ്ടെങ്കിൽ അവർ ആദ്യ ഗ്രൂപ്പിൽപെടും. വായ്പ കിട്ടിയാൽ വാങ്ങാൻ കഴിവുള്ള രക്ഷിതാക്കളുടെ കുട്ടികളെയാണ് രണ്ടാമത്തെ ഗ്രൂപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പകുതി പണം മറ്റാരെങ്കിലും നൽകിയാൽ ഉപകരണം വാങ്ങാൻ ശേഷിയുള്ളവരെ മൂന്നാം ഗ്രൂപ്പിൽ ഉൾപ്പെടുത്തും. പൂർണമായും പൊതുസമൂഹത്തിന്റെ സഹായത്തോടെ മാത്രം ഉപകരണം ലഭ്യമാക്കേണ്ടവരെയാണ് നാലാം ഗ്രൂപ്പിൽ ഉൾപ്പെടുത്തുന്നത്. സ്‌കൂൾ തലത്തിലെ കണക്കുകൾ നാളെയോടെ തദ്ദേശ സ്ഥാപനങ്ങളിലെത്തിക്കണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം. ജില്ലാതല ക്രോഡീകരണം പൂർത്തിയാക്കി ജൂലൈ 21 ന് കണക്കുകൾ സംസ്ഥാനതലത്തിലേക്കു കൈമാറാനും നിർദേശമുണ്ട്.

Read Also: ഇത് യോഗിയുടെ യുപി: ഉത്തര്‍പ്രദേശില്‍ 3 അല്‍ ഖ്വായ്ദ ഭീകരര്‍ കൂടി പിടിയില്‍: മൂന്ന് ദിവസത്തിനിടെ പിടിയിലായത് 5 പേര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button