COVID 19Latest NewsNewsInternational

അതിവേഗം വാക്സിനേഷൻ പൂർത്തിയാക്കിയ ബ്രിട്ടനില്‍ കോവിഡ് മൂന്നാംതരംഗം വ്യാപിക്കുന്നു

ലണ്ടന്‍ : ബ്രിട്ടനില്‍ കോവിഡ്​ മൂന്നാം തരംഗം ഏറ്റവും ഉച്ചസ്​ഥായിയിലാണെന്ന്​ ലണ്ടന്‍ കിങ്​സ്​ കോളജ്​ പ്രഫ. ടിം സ്​പെക്​ടര്‍ പറയുന്നു. മൊത്തം രോഗികളില്‍ 87.2 ശതമാനവും കോവിഡ്​ വാക്​സിന്‍ സ്വീകരിച്ചവരാണെന്നും കണക്കുകള്‍ പറയുന്നു. അതേസമയം മുതിര്‍ന്നവരിലാണ്​ കോവിഡ് വൈറസ്​ ബാധ കൂടുതല്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Read Also : ഇംഗ്ലണ്ട് പര്യടനത്തിന് പോയ ഇന്ത്യൻ ക്രിക്കറ്റ് താരത്തിന് കോവിഡ് 

വരുംനാളുകളില്‍ കണക്ക്​ കുത്തനെ കുതിക്കുമെന്നാണ്​ ആശങ്ക. അടുത്ത ഏഴു ദിവസം രാജ്യത്തിന്​ അതി നിര്‍ണായകമാണെന്നും കരുതിയിരിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ്​ നല്‍കിയിട്ടുണ്ട്​. രോഗം രൂക്ഷമാകുന്നതോടെ പ്രതിദിനം 3,000 പേരെയെങ്കിലും രാജ്യത്ത്​ ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടിവരുമെന്ന മുന്നറിയിപ്പുമുണ്ട്​. അത്​ ആരോഗ്യരംഗത്ത്​ കനത്ത പ്രതിസന്ധി സൃഷ്​ടിക്കുമെന്നാണ്​ ആശങ്ക.

അതേസമയം വാക്​സിനെടുത്തവര്‍ക്ക്​ കോവിഡ് രോഗലക്ഷണങ്ങള്‍ കാണിക്കുന്നതില്‍ കുറവു കാണിച്ച്‌​ തുടങ്ങിയിട്ടുണ്ടെന്നതാണ്​. 2.4 ശതമാനമാണ്​ ഇവരില്‍ ലക്ഷണങ്ങളിലെ കുറവ്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button