KeralaCinemaMollywoodLatest NewsNewsEntertainment

‘അവരെ കാണാന്‍ തന്നെ തോന്നുന്നില്ലല്ലോ’: ടേക്ക് ഓഫിന് ശേഷം പാർവതിയെ കുറിച്ച് പലരും പറഞ്ഞുവെന്ന് മഹേഷ്

ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്ത ചിത്രമാണ് ‘മാലിക്’. മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് സിനിമ. മാലികിലെ നിമിഷയുടെ കഥാപാത്രത്തിനു താൻ മുൻപ് ചെയ്ത നായിക കഥപാത്രത്തെക്കാൾ വ്യത്യാസമായി പ്രണയം മനോഹരമായി കാണിക്കുന്നുണ്ടെന്ന് സംവിധായകൻ പറയുന്നു. ടേക്ക് ഓഫിലെ പാർവതിയുടെ കഥാപാത്രവുമായി താരതമ്യം ചെയ്തായിരുന്നു സംവിധായകന്റെ ഏറ്റുപറച്ചിൽ.

Also Read:എൻഡോസൾഫാൻ സെല്ല് പുനസംഘടിപ്പിക്കാതെ സർക്കാർ: ദുരിതബാധിതരുടെ അപേക്ഷകള്‍ കെട്ടിക്കിടക്കുന്നു

ടേക്ക് ഓഫില്‍ പാര്‍വതിയെ എന്തിനാണ് ഇത്രയധികം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന ഒരു സ്ത്രീയായി ചിത്രീകരിച്ചിരിക്കുന്നതെന്ന് ഒരുപാട് സ്ത്രീകള്‍ തന്നോട് ചോദിച്ചിട്ടുണ്ടെന്ന് മഹേഷ് കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ‘ഇത്രയധികം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന സ്ത്രീയായതുകൊണ്ട് അവരെ കാണാന്‍ തന്നെ തോന്നുന്നില്ലല്ലോ എന്ന് ടേക്ക് ഓഫില്‍ പാര്‍വതിയെ കണ്ട ശേഷം ചിലര്‍ പറഞ്ഞിരുന്നു. എന്നാല്‍ മാലികില്‍ അങ്ങനെയല്ല. എല്ലാ കഥാപാത്രങ്ങള്‍ക്കും വേരിയേഷന്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. പ്രണയവും വിരഹവും ദുഖവും പ്രതികാരവും എല്ലാം ഉള്‍പ്പെടുത്തിയിരിക്കുന്ന സിനിമയായിട്ടാണ് ഞാന്‍ മാലികിനെ കാണുന്നത്,’ മഹേഷ് നാരായണന്‍ പറഞ്ഞു.

ചിത്രത്തില്‍ ഇസ്‌ലാമോഫോബിക്‌ ഘടകങ്ങളുണ്ടെന്നുള്ള പ്രതികരണങ്ങളോടും ബീമാപ്പള്ളി വെടിവെപ്പുമായുള്ള ബന്ധത്തെ കുറിച്ചുള്ള വാദങ്ങളോടും സംവിധായകൻ പ്രതികരിച്ചിരുന്നു. ബീമാപ്പള്ളി വെടിവെയ്പ്പ് അല്ല വിഷയമെന്നും, സംഭവം സാങ്കല്പികമാണെന്നും മഹേഷ് വ്യക്തമാക്കി. ബീമാപ്പള്ളി വെടിവെയ്പുമായി കൂട്ടിച്ചെർത്ത് വായിക്കുന്നത് ഓരോരുത്തരുടെ താല്പര്യമാണെന്നായിരുന്നു മഹേഷ് പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button