COVID 19KeralaLatest NewsNewsIndiaInternationalUK

കോവിഡ്​ ഭീതി ഒഴിയുംമുമ്പേ ബ്രിട്ടനിൽ നോറോവൈറസ് വ്യാപനം: പ്രഹരശേഷി കൂടിയ വൈറസ് ഇനമെന്ന് മുന്നറിയിപ്പ്

കോവിഡിന്​ സമാനമായ നിയ​​ന്ത്രണങ്ങൾ പാലിക്കുന്നത് വഴിയേ നോറവൈറസിനെയും പ്രതിരോധിക്കാനാവൂ

ലണ്ടൻ: ​കോവിഡ്​ ഭീതി ഒഴിയുംമുമ്പേ ബ്രിട്ടനിൽ നോറോവൈറസ് വ്യാപനം രൂക്ഷമാകുന്നു. ഇതുവരെ 154 പേരിൽ രോഗം റിപ്പോർട്ട്​ ചെയ്​തതായാണ്​ ലഭ്യമായ വിവരം. പ്രഹരശേഷി കൂടിയ വൈറസാണിതെന്ന മുന്നറിയിപ്പും അടുത്തിടെയായി വൈറസ്​ ബാധ വർധിച്ചതും ആശങ്കയ്ക്കിടയാക്കുന്നു​. ഒരുമാസത്തിനുള്ളിലാണ് ബ്രിട്ടനിൽ ഇത്രത്തോളം വൈറസ് ബാധിതരെ​ കണ്ടെത്തിയത്​. കോവിഡിന്​ സമാനമായ നിയ​​ന്ത്രണങ്ങൾ പാലിക്കുന്നത് വഴിയേ നോറവൈറസിനെയും പ്രതിരോധിക്കാനാവൂ എന്നാണ് വിദഗ്​ധരുടെ കണ്ടെത്തൽ.

വയറിനും കുടലിനും മറ്റു പ്രശ്​നങ്ങളുണ്ടാക്കുന്ന നോറവൈറസ് ബാധയുടെ പ്രധാന ലക്ഷണങ്ങൾ ഛർദിയും വയറിളക്കവുമാണെന്നും കടുത്ത ത​ലവേദന, ശരീര വേദന, പനി എന്നിവയും ലക്ഷണങ്ങളാണെന്നും വിദഗ്ദർ പറയുന്നു. കോവിഡ് ബാധിതരെപ്പോലെ തന്നെ നോറവൈറസ്​ വാഹകർക്ക്​ കോടിക്കണക്കിന്​ വൈറസുകളെ മറ്റുള്ളവരിലേക്ക്​ പകരാനാകും.

വൈറസ്​ ശരീരത്തിലെത്തി​ 48 മണിക്കൂറിനുള്ളിൽ പ്രകടമാകുന്ന രോഗ ലക്ഷണങ്ങൾ മൂന്നുദിവസം വരെ നിലനിൽക്കുമെന്നും ഇവക്കെതിരെ ശരീരം സ്വയം പ്രതിരോധശേഷി ആർജിക്കാമെങ്കിലും എത്രത്തോളം ഫലപ്രദമാണെന്ന്​ സ്​ഥിരീകരിക്കാനായിട്ടില്ലെന്നും വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button