Latest NewsNewsIndia

റായ്ഗഡിലെ മണ്ണിടിച്ചിൽ: മരിച്ചവരുടെ ബന്ധുക്കൾക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: മഹാരാഷ്ട്രയിലെ റായ്ഗഡിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മരിച്ചവരുടെ ബന്ധുക്കൾക്ക് 2 ലക്ഷം രൂപയാണ് ധനസഹായം പ്രഖ്യാപിച്ചത്. അപകടത്തിൽ പരിക്കേറ്റവർക്ക് 50,000 രൂപ ധനസഹായം നൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചു. അപകടത്തിൽ മരണപ്പെട്ടവർക്ക് പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read Also: ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം: വി ഡി സതീശന്‍

റായ്ഗഡിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിക്കുന്നു. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ. മഹാരാഷ്ട്രയിലുണ്ടായ കനത്ത മഴ നിരന്തരം നിരീക്ഷിക്കുകയാണ്, ബാധിക്കപ്പെട്ടവർക്ക് സഹായം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. മണ്ണിടിച്ചിലിനെ തുടർന്ന് 36 മരണങ്ങളാണ് റായ്ഗഡിൽ സ്ഥിരീകരിച്ചത്. തലായിൽ 32 പേരും സുതർ വാഡിയിൽ നാലുപേരുമാണ് മരിച്ചത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മേഖലയിലെ സ്ഥിതിഗതികൾ വിലയിരുത്തി.

Read Also: കേരള ബാങ്കിന്റെ ചെയര്‍മാനായി തില്ലങ്കേരിയെ നിയമിക്കും : സിപിഎമ്മിനെതിരെ രൂക്ഷപരിഹാസവുമായി ബിജെപി നേതാവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button