Latest NewsNewsIndia

ശക്തമായ മഴയും വെള്ളപ്പൊക്കവും മഹാരാഷ്ട്രയിൽ നിരവധി ഗ്രാമങ്ങൾ ഒറ്റപ്പെട്ടു

മുംബൈ: മഹാരാഷ്ട്രയിൽ കനത്ത മഴയും വെള്ളപ്പൊക്കവും. സംസ്ഥാനത്ത് മഴക്കെടുതിയെ തുടർന്ന് വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വെള്ളം കയറിയതിനെ തുടർന്ന് മഹാരാഷ്ട്രയിൽ നിരവധി ഗ്രാമങ്ങൾ ഒറ്റപ്പെട്ടു. ദേശീയ പാതകളിലൂടെയുള്ള ഗതാഗതവും തടസ്സപ്പെട്ടിട്ടുണ്ട്. ശക്തമായ മഴ തുടരുന്നത് രക്ഷാപ്രവർത്തനത്തിനും തടസ്സം സൃഷ്ടിക്കുന്നുണ്ട്.

Read Also: നിയമസഭ തെരഞ്ഞെടുപ്പില്‍ യുപിയിൽ അധികാരം നിലനിർത്താൻ ബിജെപിയുടെ തന്ത്രം: യോഗി ആദിത്യനാഥ് അയോധ്യയില്‍ സ്ഥാനാർത്ഥിയാകും

സംഗ്ലീവാഡി ഗ്രാമത്തിലെ ഭൂരിഭാഗം വീടുകളിലും വെള്ളം കയറിയിരിക്കുകയാണ്. മേൽക്കുരകളിലാണ് പലരും അഭയം പ്രാപിച്ചിരിക്കുന്നത്. നിരവധി പേരെ മേഖലയിൽ നിന്നും ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപാർപ്പിച്ചു. 112 ൽ അധികം പേരാണ് മഴക്കെടുതിയെ തുടർന്ന് മഹാരാഷ്ട്രയിൽ മരിച്ചത്. നിരവധി പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. പ്രളയത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവരുടെ ആശുപത്രി ചെലവ് ഏറ്റെടുക്കുമെന്നും സർക്കാർ അറിയിച്ചു. ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകൾ സംയുക്തമായാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്.

Read Also: താലിബാന്ൻ ഭീകരർക്ക് ഏറ്റവും സുരക്ഷിതമായ അഭയസ്ഥാനമാണ് പാകിസ്ഥാൻ: വെളിപ്പെടുത്തലുമായി സുരക്ഷാ ഉപദേഷ്ടാവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button