KeralaLatest NewsNews

വീണ്ടും സ്വർണ്ണക്കടത്ത് : വിമാനത്താവളത്തില്‍ യാത്രക്കാരില്‍ നിന്ന് പിടികൂടിയത് രണ്ടര കിലോ സ്വർണ്ണം

കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരില്‍ നിന്ന് പിടികൂടിയത് രണ്ടര കിലോ സ്വർണ്ണം. പിടിച്ചെടുത്ത സ്വര്‍ണത്തിന് 1.22 കോടി രൂപ വിലവരും. ശരീരത്തിനുള്ളിലും പാന്റില്‍ രഹസ്യ അറ ഉണ്ടാക്കിയുമാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

Read Also : പ്രതിരോധ സേനാവിഭാഗങ്ങളില്‍ നിരവധി ഒഴിവുകൾ : ഇപ്പോൾ അപേക്ഷിക്കാം 

ഷാര്‍ജയില്‍ നിന്ന് എയര്‍ അറേബ്യ വിമാനത്തിലെത്തിയ തിരുനാവായ, തിരൂര്‍ സ്വദേശികളാണ് പിടിയിലായത്. പിടിയിലായ തിരുനാവായ സ്വദേശിയില്‍ നിന്ന് 1.48 കിലോ സ്വര്‍ണമാണ് പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button