Latest NewsNewsInternational

താലിബാൻ ഭരണം പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനിൽ അവകാശങ്ങൾക്കായി തെരുവിലിറങ്ങി സ്ത്രീകൾ : വീഡിയോ വൈറൽ

കാബൂൾ : താലിബാൻ ഭരണം പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനിൽ അവകാശങ്ങൾക്കായി തെരുവിലിറങ്ങി സ്ത്രീകൾ. സാമൂഹിക സുരക്ഷ, ജോലി ചെയ്യാനുള്ള അവകാശം, വിദ്യാഭ്യാസത്തിനുള്ള അവകാശം, രാഷ്ട്രീയ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള അവകാശം എന്നിവ ആവശ്യപ്പെട്ടാണ് സ്ത്രീകളുടെ പ്രതിഷേധം. ഇതുവരെ സ്വന്തമാക്കിയ നേട്ടങ്ങളും അടിസ്ഥാന അവകാശങ്ങളും ഒന്നിന് വേണ്ടിയും ബലികഴിക്കാനാവില്ലെന്നും അവർ പറയുന്നു.

Read Also : ഹെയ്‌ത്തി ഭൂകമ്പം : മരിച്ചവരുടെ എണ്ണം 1941 ആയി , കണക്കുകൾ പുറത്തു വിട്ട് യുണിസെഫ് 

തെരുവിൽ സ്ത്രീകൾ ബാനറുകളുമായി പ്രതിഷേധിക്കുന്നതിന്റെയും താലിബാൻ ഭീകരർ അത് നോക്കി നിൽക്കുന്നതിന്റെയും ദൃശ്യങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്ത് വിട്ടു. സ്ത്രീകളെ തട്ടിക്കൊണ്ട് പോകുന്ന സംഭവങ്ങളും ഭീകരർക്ക് നിർബന്ധിച്ച് വിവാഹം കഴിച്ച് കൊടുക്കുന്ന സംഭവങ്ങളും താലിബാൻ ഭരണത്തിന് കീഴിൽ പതിവാണ്.

വീഡിയോ കാണാം :

shortlink

Related Articles

Post Your Comments

Related Articles


Back to top button