KeralaLatest NewsNews

നിപ: രോഗവ്യാപനം തടയാനുള്ള കർമ്മ പദ്ധതി തയ്യാറാക്കിയതായി മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: നിപ രോഗവ്യാപനം തടയാനുള്ള കർമ്മ പദ്ധതി തയ്യാറാക്കിയതായി മന്ത്രി പി എ മുഹമ്മദ് റിയാസ്. ശനിയാഴ്ച രാത്രി ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക യോഗത്തിലാണ് രോഗ വ്യാപനം തടയാനുള്ള കർമപദ്ധതി തയ്യാറാക്കിയതായതെന്ന് അദ്ദേഹം അറിയിച്ചു. കോഴിക്കോട് ജില്ലയിലെ മന്ത്രിമാർ, മെഡിക്കൽ കോളേജിലെ ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.

Read Also: പാർട്ടിയിൽ കലാപത്തിന് ശ്രമിക്കുന്നു: ഉമ്മൻ ചാണ്ടിയ്ക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരെ ഹൈക്കമാൻഡിന് പരാതി

സംസ്ഥാനത്ത് കോവിഡിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ 2018 ലെ പോലെ രോഗം നിയന്ത്രിക്കുന്നത് ദുർഘടമായിരിക്കില്ല. ആശങ്കയ്ക്ക് വകയില്ല. ജില്ലയിലെ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരുമെല്ലാം സജ്ജരാണെന്നും ഒരു ടീം ആയി പ്രവർത്തിച്ച് പ്രതിരോധ നടപടികൾ സ്വീകരിച്ച് മുന്നോട്ട് പോകാൻ സാധിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നതായും മന്ത്രി വിശദമാക്കി.

നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജും മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ഭയപ്പെടേണ്ടതില്ലെന്നും ജാഗ്രത വേണമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. രോഗിയുടെ കുടുംബത്തിലോ പ്രദേശവാസികൾക്കോ രോഗലക്ഷണങ്ങൾ ഇല്ല. രോഗബാധയുടെ ഉറവിടം പരിശോധിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read Also: ഗര്‍ഭസ്ഥ ശിശുവിന് വൈകല്യം: ഗര്‍ഭം അലസിപ്പിക്കാന്‍ അമ്മ നല്‍കിയ ഹര്‍ജിയില്‍ കോടതിയുടെ സുപ്രധാന തീരുമാനം

shortlink

Related Articles

Post Your Comments

Related Articles


Back to top button