Latest NewsUAENewsInternationalGulf

ദുബായ് എക്‌സ്‌പോ 2020: സന്ദർശകർക്ക് കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റോ പിസിആർ നെഗറ്റീവ് പരിശോധനാ ഫലമോ നിർബന്ധം

ദുബായ്: ദുബായ് എക്സ്പോ 2020 സന്ദർശിക്കാനെത്തുന്നവർക്ക് കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റോ പിസിആർ നെഗറ്റീവ് പരിശോധനാ ഫലമോ നിർബന്ധം. 18 വയസിന് മുകളിൽ പ്രായമുള്ളവരാണ് കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റോ പിസിആർ നെഗറ്റീവ് പരിശോധനാ ഫലമോ കാണിക്കേണ്ടത്. 72 മണിക്കൂറിലെടുത്ത ആർടിപിസിആർ പരിശോധനാ ഫലമാണ് കാണിക്കേണ്ടത്.

Read Also: ചില അവന്മാർ തള്ളാണ് എന്ന് പറഞ്ഞു നടക്കുന്നതിനെല്ലാം രേഖകൾ കൈയിലുണ്ട്,വന്നാൽ അണ്ണാക്കിൽ തള്ളിത്തരാം:സുരേഷ് ഗോപി (വീഡിയോ)

ഒക്ടോബർ 1 മുതലാണ് ദുബായ് എക്‌സ്‌പോ ആരംഭിക്കുന്നത്. എക്‌സ്‌പോയുടെ അന്തിമ ഘട്ട ഒരുക്കങ്ങൾ കഴിഞ്ഞ ദിവസം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വിലയിരുത്തിയിരുന്നു. ദുബായ് എക്‌സ്‌പോ നടക്കുന്ന സ്ഥലം സന്ദർശിച്ച് അദ്ദേഹം സ്ഥിതിഗതികൾ വിലയിരുത്തുകയായിരുന്നു. കോവിഡ് വ്യാപനത്തിന് ശേഷമുള്ള ആദ്യ ആഗോള പരിപാടിയ്ക്ക് രാജ്യം തയ്യാറായി കഴിഞ്ഞുവെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Read Also: നിരന്തരം സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വരുന്നു, ഞങ്ങള്‍ക്കും ആത്മാഭിമാനം വലുത്: ഹരിത മുന്‍ഭാരവാഹികള്‍

മാർച്ച് 31 ന് എക്സ്പോ അവസാനിക്കും. ആറു മാസ കാലത്തേക്കാണ് എക്സ്പോ നടക്കുക. ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സൈക്കിൾ സവാരി നടത്തിയിരുന്നു. എക്സ്പോ 2020 ൽ 190 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. 25 ദശലക്ഷം സന്ദർശകരെയാണ് വിവിധ രാജ്യങ്ങളിൽ നിന്ന് ഇക്കാലയളവിൽ പ്രതീക്ഷിക്കുന്നത്. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നാണ് 2020 ൽ നടക്കേണ്ടിയിരിക്കുന്ന എക്സ്പോ ഈ വർഷം ഒക്ടോബറിലേക്ക് മാറ്റിവെച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button